അനു ജോണിനെ പരിചയപ്പെടാം, ഒപ്പം ആ വീട്ടുവളപ്പിലെ നന്‍മയുടെ കാഴ്ചയും കാണാം

വേനല്‍കാലത്ത് പക്ഷികളുടെയും മൃഗങ്ങളുടെയുമെല്ലാം എങ്ങനെ ദാഹമകറ്റുമെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ. എന്നാല്‍ അങ്ങനെ ചിന്തിച്ച കൊല്ലം സ്വദേശി അനു ജോണിനെ പരിചയപ്പെടാം. ഒപ്പം അനുവിന്റെ വീട്ടുവളപ്പിലെ ആ നന്‍മയുടെ കാഴ്ചയും കാണാം.

അനു ജോണിന്റെ മീയന്നൂരിലെ പ്ലാച്ചിപൊയ്ക പുത്തന്‍വീട്ടിലെ ഭൂമിയുടെ അവകാശികളാണ് ഇവരെല്ലാം. നാട്ടിന്‍പുറത്തുകാണാറുള്ള എല്ലാ പക്ഷികളും, കീരിയും, അണ്ണാനുമൊല്ലാം ഇവിടെയുണ്ട്.

പരസ്പരം കലഹങ്ങളില്ല. എല്ലാവരും സഹകരണത്തോടെ ആവശ്യത്തിന് വെള്ളം കുടിച്ച് കഴിയുമെങ്കില്‍ ഒന്ന് മുങ്ങി നിവര്‍ന്ന് തിരികെ പോകും.

അനുവിന്റെ വീട്ടുവളപ്പില്‍ ഈ കാഴ്ച തുടങ്ങിയിട്ട് എട്ട് വര്‍ഷം കഴിഞ്ഞു. കുടിവെള്ളം തേടിവരുന്നവരുടെ എണ്ണം കൂടിയതോടെ പറമ്പില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളം കരുതി തുടങ്ങി. പക്ഷികള്‍ക്ക് കൂടുതല്‍ ഉയരത്തിലും വെള്ളം വയ്ക്കാറാണ് പതിവ്.

എഞ്ചിനിയറിംഗ് കഴിഞ്ഞ് തിരവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ് അനു.. പൂര്‍ണ പിന്തുണയുമായി അനുവിനൊപ്പം കുടുംബവും ഒപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News