കോഴിക്കോട്ട് ആയിരം കോടിയുടെ മാളുമായി ലുലു ഗ്രൂപ്പ്

കോഴിക്കോട്ട് ആയിരം കോടി രൂപ ചെലവ് ചെയ്തു വാണിജ്യ സമുച്ചയവും കണ്‍വന്‍ഷന്‍ സെന്ററും നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ യൂസുഫലി ദുബൈയില്‍ അറിയിച്ചു.

ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അഭ്യര്‍ത്ഥന മാനിച്ചാണിത്.

മാങ്കാവ് ബൈപാസ് റോഡില്‍ നേരത്തെയുള്ള 20 ഏക്കര്‍ സ്ഥലത്താണ് നിക്ഷേപം നടത്തുക. മൂന്നു മാസത്തിനകം തറക്കല്ലിടും. 28 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. കേരളത്തില്‍ നിക്ഷേപം നടത്താന്‍ സന്തോഷമേയുള്ളൂയെന്നും അനാവശ്യ എതിര്‍പ്പുകള്‍ ശ്രദ്ധിക്കില്ലെന്നും യൂസുഫലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News