ചീഫ് ജസ്റ്റിസിനെതിരായ ഇപീച്ച്‌മെന്‍റ്; കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചു

ചീഫ് ജസ്റ്റിസിനെതിരായ ഇപീച്ച്‌മെന്റ് നോട്ടീസ് പരിഗണിക്കാന്‍ ഭരണഘടന ബഞ്ച് രൂപീകരിച്ചത് ആരെന്ന ചോദ്യത്തിന് സുപ്രീംകോടതിയ്ക്ക് ഉത്തരമില്ല.ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. സുപ്രീംകോടതിയില്‍ നാടകിയ രംഗങ്ങള്‍. ഇപീച്ച്‌മെന്റിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ മുതിര്‍ന്ന് ജസ്റ്റിസുമാര്‍ക്കെല്ലാം പങ്കുണ്ടെന്ന് ഭരണഘടന ബഞ്ചിന്റെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് എ.കെ.സിക്രി ചൂണ്ടികാട്ടി.

രൂക്ഷമായ വാഗവാദങ്ങള്‍ക്കാണ് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്.ഇപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ വെങ്കയനായിഡുവിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ ഭരണഘടന ബഞ്ച് രൂപീകരിച്ചത് എങ്ങനെയെന്ന് ചോദ്യത്തിന് മുന്നില്‍ കേസ് നിന്നു.ഭരണഘടന ബഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കപില്‍ സിമ്പല്‍ ആവശ്യപ്പെട്ടു.

ഭരണഘടന ചട്ടം 145(3)പ്രകാരം ജൂഡീഷ്യല്‍ ഉത്തരവിലൂടെ രൂപീകരിക്കുന്നതാണ് ഭരണഘടന ബഞ്ച്. ഇപീച്ച്‌മെന്റ് നോട്ടീസ് ഇത് വരെ സുപ്രീംകോടതി ഫയലില്‍ പോലും സ്വീകരിക്കാത്തതിനാല്‍ അങ്ങനെയൊരു ജൂഡീഷ്യല്‍ ഉത്തരവ് ഉണ്ടായിട്ടില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് അധികാരം ഉപയോഗിച്ചാണ് ബഞ്ച് രൂപീകരിച്ചത്. അത് കൊണ്ട് തന്നെ ഉത്തരവ് കാണണമെന്ന് കപില്‍ സിമ്പല്‍ ആവശ്യപ്പെട്ടു.

കേസ് വാദം ആരംഭിക്കുന്നതിന് ഒരു മിനിറ്റ് മുമ്പ് മാത്രമാണ് ഭരണഘടന ബഞ്ച് രൂപീകൃത്യമായ കാര്യവും വാദത്തിനെത്തണമെന്ന് ആവശ്യവും ഔദ്യോഗികമായി അറിയിച്ചതെന്നും സിമ്പല്‍ ചൂണ്ടികാട്ടി.ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബഞ്ചിന് കഴിഞ്ഞില്ല.

ഉത്തരവ് കണ്ടത് കൊണ്ട് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്നും ഹര്‍ജിയിലെ ആവശ്യങ്ങളില്‍ വാദം ആരംഭിക്കാമെന്ന് ബഞ്ച് അറിയിച്ചെങ്കിലും, ആവശ്യത്തില്‍ സിമ്പല്‍ ഉറച്ച് നിന്നു.തുടര്‍ന്ന് ബഞ്ച് കടുത്ത പരാമര്‍ശങ്ങളിലേയ്ക്ക് കടന്നു.

ഇപീച്ച്‌മെന്റിലേയ്ക്ക് കേസ് എത്തിച്ചതടക്കമുള്ള കാര്യങ്ങളിലെല്ലാം നാല് മുതിര്‍ന്ന് ജസ്റ്റിസുമാര്‍ക്കും റോളുണ്ട്. അതിനാലാണ് തങ്ങള്‍ക്ക് കേസ് പരിഗണിക്കേണ്ടി വന്നതെന്നും ജസ്റ്റിസ് എ.കെ.സിക്രി പറഞ്ഞു.ഉത്തരവ് കാണിക്കണം ഇല്ലെങ്കില്‍ ഉത്തരവ് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് രേഖപ്പെടുത്തുകയെങ്കിലും ചെയ്യണമെന്ന് സിമ്പല്‍ പറഞ്ഞു.

രണ്ട് ആവശ്യവും അംഗീകരിക്കാന്‍ ഭരണഘടന ബഞ്ച് തയ്യാറായില്ല. ഇതോടെ കടുത്ത നിലപാടിലേയ്ക്ക് സിമ്പല്‍ കടന്നു.ഭരണഘടന സാധുതയില്ലാത്ത ബഞ്ചിന് മുമ്പില്‍ തന്റെ ഹര്‍ജി നല്‍കുന്നില്ലെന്ന് അദേഹം അറിയിച്ചു.തുടര്‍ന്ന് ഹര്‍ജി പിന്‍വലിച്ചു. ഇതോടെ പ്രതിസന്ധിയില്ലാത്ത ഭരണഘടന ബഞ്ച് , ഹര്‍ജി പിന്‍വലിക്കുന്നതിനാല്‍, ഹര്‍ജി റദാക്കിയതായി ഉത്തരവ് ഇറക്കി പിരിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News