സംഘികളുടെ വ്യാജപ്രചരണം പൊളിച്ചടുക്കി ബിബിസി

ജന്‍കീബാത് എന്ന പേരില്‍ ബിബിസി നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടം എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് സ്ഥിരീകരണം.

ഇത്തരത്തില്‍ ബിജെപി കര്‍ണാടക തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുമെന്ന് തരത്തിലുള്ള സര്‍വേകള്‍ തങ്ങള്‍ നടത്തിയിട്ടില്ലെന്ന് മെയ് 7ന് ബിബിസി ട്വീറ്റ് ചെയ്തിരുന്നു.

മെയ് 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ ദിവസമാണ് ബിജെപി ജയിക്കുമെന്ന രീതിയില്‍ ജന്‍കിബാത് സര്‍വ്വേ വാട്‌സപ്പിലൂടെ നിലവില്‍ പ്രചരിക്കുന്ന 135ഓളം വ്യാജ വാര്‍ത്തകളുടെ പട്ടികയില്‍ എത്തുന്നത്.

വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വാര്‍ത്ത വ്യാപകമായി പ്രചരിക്കാന്‍ കാരണം ‘ബിബിസി ഇന്ത്യ’യുടെ യുആര്‍എല്ലും ലിങ്കും കൊടുത്തത് കൊണ്ടാണ്. എന്നാല്‍ സര്‍വ്വേ വ്യാജമാണെന്ന് ബിബിസി തന്നെ സ്ഥിരീകരിച്ച് രംഗത്തു വന്നതോടെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

വ്യാജ അഭിപ്രായ സര്‍വ്വേയില്‍ കോണ്‍ഗ്രസിന് 35 സീറ്റും, ജനതാദളിന് 45 സീറ്റുമാണ് കൊടുത്തിരുന്നത്. ബിജെപിക്ക് 102 മുതല്‍ 105 സീറ്റുവരെ ലഭിക്കുമെന്നുമായിരുന്നു സര്‍വ്വേ ഫലം.

റിപബ്ലിക് ടിവിയിലാണ് ജന്‍ കി ബാത് എന്ന പേരില്‍ നിലവില്‍ അഭിപ്രായ സര്‍വ്വേകള്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here