കണ്മുന്നില് മരണത്തെ കണ്ട പെണ്‍കുട്ടിയ്ക്ക് സഹായഹസ്തവുമായി ഓടിയെത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്. തിരക്കേറിയ തിരുപ്പതി ലീലാ മഹള് സര്‍ക്കിളിലാണ് ഈ ട്രാഫിക് പൊലീസുകാരന് സൂപ്പര്‍ ഹീറോയായത്.
സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വശത്തുനിന്നെത്തിയ ബസ് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുന്ന തരത്തില്‍ മുന്നോട്ടെത്തുകയായിരുന്നു.
കണ്മുമ്പിലെ ദുരന്തം കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുദ്യോഗസ്ഥൻ ഓടിയെത്തി പെണ്‍കുട്ടിയെ പെട്ടന്ന് പിടിച്ചു മാറ്റിയതിനാൽ ദുരന്തമൊഴിവായി. ബസിന്റെ മുന്‍ചക്രം കയറി കുട്ടിയുടെ സൈക്കിൾ തവിടു പൊടിയായി.
സമീപത്തെ കെട്ടിടങ്ങളുടെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ദുരന്തമൊഴിവാക്കിയ പൊലീസുകാരന്റെ സാഹസികത ലോകമറിഞ്ഞത്.
വീഡിയോ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ചതിനൊപ്പം ഡ്രൈവറുടെയും പെണ്‍കുട്ടിയുടെയും അശ്രദ്ധയെ നിശിതമായി വിമർശിക്കുന്ന കമന്റുകളും സോഷ്യൽമീഡിയയിലെത്തി.
Get real time update about this post categories directly on your device, subscribe now.