കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കും; വൈഫൈ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും: ടോമിന്‍ തച്ചങ്കരി

ഒരു വര്‍ഷത്തിനകം കെ.എസ്.ആര്‍.ടി.സി യെ സ്വര്‍ണ്ണം കായ്ക്കു മരമായി മാറ്റിത്തരുമെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി. കൊരക്കരയില്‍ കൊല്ലം ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മൈ ഗ്യാരേജ് യോഗത്തില്‍ സംസാരിക്കുകയായിരുു തച്ചങ്കരി.

കുറെ ജീവനക്കാര്‍ കോര്‍പ്പറേഷനില്‍ അധികമാണ്  ആ‍വശ്യമുള്ള  സ്ഥലത്ത്  ജീവനക്കാരില്ലാത്ത അവസ്ഥയാണ്. ദിനം പ്രതി 200 ലധികം സര്‍വീസുകള്‍ നടത്താനാവാത്തതുമൂലം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുന്നു.

ശുദ്ധികലശവുമായി മുമ്പോട്ടു പോകും. സ്‌റ്റാന്റുകളും ബസ്സുകളും നവീകരിച്ച് വൈഫൈ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അടിമുടി മാറത്തക്ക രീതിയില്‍ ആധുനിക കംപ്യൂട്ടറൈസേഷന്‍ നടപ്പിലാക്കുമെന്നും തച്ചങ്കരി പറഞ്ഞു.

ദീര്‍ഘ ദൂര ട്രിപ്പുകളില്‍ ബസ്സ് നിര്‍ത്തുന്നിടത്തെ ഭക്ഷണം നല്‍കാന്‍ ഹോലുകളെ ടെണ്ടറിലൂടെ കണ്ടെത്തി അധികം വരുമാനം ഉണ്ടാക്കാനാണ് ലക്ഷ്യം.

ജീവനക്കാര്‍ക്കായി കായിക മേളയും തീം സോംഗും പുറത്തിറക്കും. കോര്‍പ്പറേഷന്റ ഭൂമി കൈയ്യേറിയപ്പോള്‍ ആര്‍ക്കും ശബ്ദിക്കാന്‍ കഴിഞ്ഞില്ല.

മോട്ടോർ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് മെന്റ സ്വകാര്യബസ്സ് സര്‍വീസുകളെ സഹായിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ക്കായി പ്രത്യേക നിയമം നടപ്പിലാക്കി ദ്രോഹിക്കുകയാണെും തച്ചങ്കരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News