കൊച്ചി:കൊച്ചിയില്‍ പട്ടാപ്പകല്‍ ഉടമസ്ഥന്‍ നോക്കിനില്‍ക്കെ യുവാവ് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞു. ചക്കരപ്പറമ്പ് സ്വദേശി ആദിലിന്‍റെ എന്‍ഫീല്‍ഡാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കൊച്ചി തോപ്പുംപടിക്ക് സമീപം പനയപ്പിളളിയിലാണ് സംഭവം. ചുവന്ന ബനിയന്‍ ധരിച്ചെത്തിയ യുവാവ് എന്‍ഫീല്‍ഡിനടുത്ത് നില്‍ക്കുന്നതും ബൈക്കുമായി കടന്നുകളയുന്നതും കൃത്യമായി സിസിടിവി ക്യാമറയില്‍ കാണാം.
ചക്കരപ്പറമ്പ് സ്വദേശി ആദിലിന്‍റ KL-07-CG-7918 എന്ന നമ്പറിലുളള എന്‍ഫീല്‍ഡാണ് പട്ടാപ്പകല്‍ മോഷണം പോയത്. ആദിലിന്‍റെ പിതാവിന്‍റ പനയപ്പിളളിയിലെ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന് മുന്നില്‍ മോഷ്ടാവ് ചുറ്റിത്തിരിയുന്നത് കണ്ടെങ്കിലും സമീപത്ത് നടക്കുന്ന റോഡ് പണിക്കെത്തിയ തൊഴിലാളിയാണെന്നാണ് കരുതിയത്.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നത് കണ്ട് ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെ മുഖം വ്യക്തമാണ്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
Get real time update about this post categories directly on your device, subscribe now.