കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി; കേന്ദ്രവാണിജ്യമന്ത്രാലയത്തിന്‍റെ കരട് നയത്തില്‍ കേരളത്തിലെ റബ്ബര്‍, തേയില, കാപ്പി എന്നിവ കൂടി ഉള്‍പ്പെടുത്തണം; മുഖ്യമന്ത്രി പിണറായി

കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് കേന്ദ്രവാണിജ്യമന്ത്രാലയം പുറത്തിറക്കിയ കരട് നയത്തില്‍ കേരളത്തിലെ റബ്ബര്‍, തേയില, കാപ്പി എന്നീ വിളകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിലക്കുറവ് കാരണം ഇപ്പോള്‍ത്തന്നെ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ പ്രയാസം നേരിടുകയാണ്. റബ്ബര്‍ കര്‍ഷകരില്‍ ലക്ഷക്കണക്കിനാളുകള്‍ ചെറുകിടക്കാരും നാമമാത്ര കൃഷിക്കാരുമാണ്. അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കാര്യമായ പ്രോത്സാഹനം നല്‍കേണ്ടതുണ്ട്.

തേയില, കാപ്പി എന്നിവയുടെ കാര്യത്തിലും ഇത് ബാധകമാണ്. അതുകണക്കിലെടുത്ത് കാര്‍ഷികോല്‍പ്പന്ന കയറ്റുമതി പ്രോത്സാഹനത്തിനുളള കരട് നയത്തില്‍ മാറ്റം വരുത്തണമെന്നും റബ്ബറും തേയിലയും കാപ്പിയും വലിയതോതില്‍ ഉല്‍പാദിപ്പിക്കുന്ന കേരളത്തെ ഉള്‍പ്പെടുത്തണമെന്നും കേന്ദ്രവാണിജ്യമന്ത്രി സുരേഷ് പ്രഭുവിനയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News