എക്‌സൈസ് സംഘത്തിനു നേരെ കുരുമുളകുസ്‌പ്രേ പ്രയോഗം; മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു; കഞ്ചാവു മാഫിയയിലെ ഒരാള്‍ പിടിയില്‍

എക്‌സൈസ് സംഘത്തിനു നേരെ കഞ്ചാവു മാഫിയയുടെ മുളകുസ്‌പ്രേ പ്രയോഗം. കുരുമുളക് സ്പ്രേ ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുപയോഗിച്ച് ഉദ്യോഗസ്ഥരെ വെട്ടാൻ ശ്രമിച്ചു. സംഭ‍വവുമായി ബന്ധപ്പെട്ട്ഒരാൾ പിടിയിൽ.

കഞ്ചാവു കടത്തു സംബന്ധിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. കഞ്ചാവു വില്‍പനക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാള്‍ അപ്രതീക്ഷിതമായി മുളകുസ്‌പ്രേ പ്രയോഗിക്കുകയായിരുന്നു.

അതിനു ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചു. എക്‌സൈസ് പ്രവിന്റീവ് ഓഫിസര്‍ അടക്കമുള്ളവര്‍ക്കു പരുക്കേറ്റിട്ടുണ്ട്.കോട്ടയം പനമ്പാലത്ത് ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം.

ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ആയുധവുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഞ്ചാവ് മാഫിയാ സംഘാംഗം അഖില്‍ പിടിയിലായത്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ മൂന്ന്ഉദ്യോഗസ്ഥരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News