തമിഴ്നാട് പഴനിയ്ക്കടുത്ത് വാഹനാപകടത്തിൽ, ഏഴ് മലയാളികള്‍ മരിച്ചു. മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്. പാറയിൽ ശശിധരൻ, ഭാര്യ വിജയമ്മ, ശശിധരന്റെ കൊച്ചുമകൻ ആദിത്യൻ, തുണ്ടത്തിൽ സുരേഷ്, ഭാര്യ ലേഖ, ഇവരുടെ മകൻ മനു പുതുപ്പറമ്പിൽ ബാബുവിന്റെ ഭാര്യ സജിനി, എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്.പുലർച്ചെ ഒരു മണിയോടെയാണ് അപകടം. വാഹനത്തിൽ ആകെ ഉണ്ടായിരുന്നത് എട്ട് പേരാണ്. പരിക്കേറ്റ അഭിജിത്തിനെ മധുര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.