നിഗൂഡതകള്‍ ഒളിപ്പിച്ച് ഒടിയന്‍ ടീസര്‍ എത്തി

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ ടീസര്‍ എത്തി. മോഹന്‍ലാല്‍ തന്‍റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.

നിഗൂഡതകള്‍ നിറഞ്ഞ ഒടിയന്‍റെ ദൃശ്യമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഒടിയന്‍ മാണിക്യനെ.

സ്‌പെഷ്യല്‍ ഇഫക്ടസിന് ഏരെ പ്രാധാന്യം നല്‍കുന്ന ഒടിയന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്ക് മാത്രം 10 കോടിയോളം രൂപ ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിര്‍മ്മാണം. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോ ചെയ്യുന്നു എന്നതാണ് ഒടിയന്റെ മറ്റൊരു പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News