ചാരകേസ്: അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വച്ചതുകൊണ്ട് തന്നെ കുടുക്കിയതാണെന്ന് നമ്പി നാരായണന്‍; സുപ്രീം കോടതിയില്‍ വാദം തുടരുന്നു

ഐഎസ്ആര്‍ഒ ചാരകേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്നും വാദം കേള്‍ക്കും.തന്നെ പ്രതികളാക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്പി നാരായണന്റെ ഹര്‍ജിയിലാണ് വാദം തുടരുന്നത്. അതേസമയം അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വച്ചതുകൊണ്ട് തന്നെ കുടുക്കിയതാണെന്നാണ് നമ്പി നാരായണന്റെ നിലപാട്

കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ട.എസ്പിമാരായ കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.അന്യായമായ പീഡനം ഏറ്റുവാങ്ങിയതിന് നമ്പി നാരായണന് കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും നിര്‍ദ്ദേശാനുസരണം മൊത്തം 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.

എന്നാല്‍ നഷ്ടപരിഹാരം 25 ലക്ഷമാക്കി ഉയര്‍ത്തുന്നതു പരിഗണിക്കാമെന്ന് കോടതി സൂചന നല്‍കി. അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വച്ചതുകൊണ്ട് തന്നെ കുടുക്കിയതെന്നാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്.

സങ്കീര്‍ണമായ സാങ്കേതിക വിദ്യയില്‍ തനിക്ക് അറിവുണ്ടായിരുന്നു. അതുകൊണ്ടാണ് അമേരിക്ക തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തതെന്നാണ് നമ്പി നാരായണന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കേസില്‍ കാര്യമായി അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ നഷ്ടപരിഹാരം ഉയര്‍ത്തലല്ല തന്റെ ആവശ്യമെന്നും കള്ളക്കേസ് എടുത്ത് തന്നെ ജയിലില്‍ അടച്ചവരെ വെറുതെ വിടരുതെന്നും നമ്പി നാരായണ്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News