കൈയിലുള്ള സമ്പാദ്യവും കിടപ്പാടം പണയം വച്ച് ഗള്‍ഫിലെത്തി; പക്ഷേ കാത്തിരുന്നത് മറ്റൊരു വിധി; ശമ്പള‍വും ഭക്ഷണവുമില്ല; മലയാളികള്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നു

ജോലി തട്ടിപ്പിനിരായി യുഎഇയിൽ 8 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. തട്ടിപ്പിനിരയായ കി‍ളിമാനൂർ സ്വദേശികളാണ് മാസങ്ങളായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ യുഎയിയിലെ ഫിജറയിൽ ക‍ഴിയുന്നത്. അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി.

2017 ഒക്ടോബർ 11,16 തിയതികളിലായാണ് അൽ റിയാദ ട്രേഡിംഗ് ബിൽഡിംഗ് മെറ്റീരിയൽസ് എന്ന കമ്പനി 8 മലയാളികളെ കണ്‍സ്ട്രക്ഷന്‍ പണി വാഗ്ദാനം ചെയ്ത് UAEയിലെ ഫിജേറയിൽ എത്തിച്ചത്.

3 മാസത്തെ വിസിറ്റിംഗ് വിസയിൽ ഫിജേറയിൽ എത്തിയ ശേഷം ജോബ് വിസയിലേക്ക് മാറ്റം എന്നും ഇവര്‍ക്ക് കമ്പനി എംഡി ഷംസുദ്ദീന്‍ വാക്കുനൽകിയിരുന്നു. എന്നാൽ രണ്ടുമാസം ഇവര്‍ക്ക് കൃത്യമായി പണം നൽകുകയും അടുത്ത മാസം മുതൽ ശമ്പളം നൽകിയില്ല.

ശമ്പളം നൽകിയാൽ മാത്രമേ ജോലി ചെയ്യൂ എന്ന് തൊ‍ഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് അവർക്കുള്ള ഭക്ഷണവും കമ്പനി ഇല്ലാതാക്കി.

കൈയിലുള്ള സമ്പാദ്യവും കിടപ്പാടം പണയം വച്ച പണവും നൽകിയാണ് ഇവര്‍ ഗള്‍ഫിലെത്തിയത്, പക്ഷേ കമ്പനിയുടെ ക്രൂരത ഇവരുടെ കുടുംബത്തെ വ‍ഴിയാധാരമാക്കിയിരിക്കുകയാണ്. തങ്ങളുടെ ഉറ്റവരെ നാട്ടിലെത്തിക്കുന്നതിനായി അധികൃതർ കനിയും എന്ന പ്രതീക്ഷയിലാണിവര്‍.

— ​​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News