ഒപ്പമുണ്ടായിരുന്ന പിഞ്ചു കുഞ്ഞിനെ കാറില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു; ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചറിഞ്ഞ് ഓടുന്ന കാറില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലാണ് സംഭവം. ആര്‍.കെ. മേത്തഎന്നയാള്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെയും കുഞ്ഞിനെയും കാറില്‍
കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

എന്നാല്‍ വ‍ഴിയില്‍ വെച്ച് കുട്ടിയെ കാറില്‍ നിന്നും പുറത്തേയ്ക്ക് എറിഞ്ഞ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മയക്കുമരുന്നുകലര്‍ത്തിയ പാനീയം യുവതിക്ക് നല്‍കിയശേഷമാണ് ബലാത്സംഗം ചെയ്തത്. ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നെന്നാണ് അറിയുന്നത്. ഒടുവില്‍ യുവതിയെയും വ‍ഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

കാറില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ നാട്ടുകാര്‍ കണ്ടെത്തി രക്ഷിക്കുകയായിരുന്നു. കുഞ്ഞ് അപകട നില തരണം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News