നെയ്മര്‍ പിഎസ് ജി വിടുന്നു; ഇനി റയലിനൊപ്പമെന്ന സൂചന നല്‍കി മുന്‍ റയല്‍ താരം

മാഡ്രിഡ്: ബാ‍ഴ്സലോണ ആരാധകരെയും, എന്‍എംഎസ് ആരാധകരെയും വിട്ട് ഫ്രഞ്ച് ക്ലബായ പി എസ് ജിയിലെത്തിയ, നെയ്മര്‍ വീണ്ടും കളം മാറ്റിച്ചവിട്ടാനൊരുങ്ങുന്നു.

ബാ‍ഴ്സയുടെ ബദ്ധവെെരികളായ സിദാന്‍റെയും ക്രിസ്റ്റ്യാനോയുടെയും റയലിലേക്ക് നെയ്മര്‍ കളം മാറ്റിച്ചവിട്ടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ റിക്കോര്‍ഡ് തുകയ്ക്കായിരുന്നു, നെയ്മര്‍ പി എസ് ജിയില്‍ എത്തിയത്.  വളരെ  അപ്രതീക്ഷിതമായൊരു നീക്കമായിരുന്നു അത്.

എന്നാല്‍ നെയ്മര്‍ റയലിലേക്ക് ചേക്കാറാനൊരുങ്ങുകയാണെന്നും ഇതിന്‍റെ ഭാഗമായാണ് ആദ്യം പിഎസ് ജിയിലെത്തിയതെന്നും വാദമുണ്ടായിരുന്നു.

ഇതിനെ ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡ് കളിക്കാരനായിരുന്ന  പോള്‍ ബ്രെയ്റ്റ്‌നറാണ്ക്കാണ് ഇക്കാര്യത്തിന് സൂചന നല്‍കി രംഗത്തെത്തിയത്. അടുത്ത സീസണില്‍ നെയ്മര്‍ റയലിന്റെ അവിഭാജ്യഘടകമായേക്കാം എന്നായിരുന്നു ബ്രെയ്റ്റനറുടെ പരാമര്‍ശം.

അങ്ങനെയെങ്കില്‍ ബദ്ധവെെരികള്‍ ഏറ്റുമുട്ടുമ്പോള്‍, ഇനി ബാ‍ഴ്സയെക്കെതിരെ ബൂട്ടു കെട്ടുന്ന റയല്‍ ടീമിനൊപ്പമായിരിക്കും നെയ്മര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here