ബംഗാളില്‍ സിപിഐഎം-ബിജെപി ബന്ധമെന്ന നുണ പ്രചാരണത്തിനെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വം; വ്യാജപ്രചാരണത്തിന് പിന്നില്‍ മമതയും തൃണമൂല്‍ കോണ്‍ഗ്രസും; രഹസ്യധാരണ തൃണമൂലും ബിജെപിയും തമ്മില്‍

ദില്ലി: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐഎം-ബിജെപി ബന്ധമെന്ന നുണ പ്രചാരണത്തിന് എതിരെ സിപിഐഎം കേന്ദ്ര നേതൃത്വം രംഗത്ത്.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ആക്രമങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രചാരണമെന്ന് സീതാറാം യെച്ചൂരി ചൂണ്ടികാട്ടി. മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് പ്രചാരണത്തിന് പിന്നിലെന്നും യെച്ചൂരിയുടെ ട്വീറ്റ്.

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ സിപിഐഎം-ബിജെപി സഖ്യമെന്നായിരുന്നു സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാപക പ്രചാരണം. പശ്ചിമ ബംഗാളില്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.

ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടു. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐഎം കേന്ദ്ര നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പോലും അക്രമണങ്ങളില്‍ മുക്കി കളഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസാണ് പ്രചാരണത്തിന് പിന്നിലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടികാട്ടി.

പശ്ചിമ ബംഗാളില്‍ ഇടതുപക്ഷ പാര്‍ടികള്‍ മത്സരിക്കുന്നത് പോലും തടഞ്ഞ മമത ബാനര്‍ജിയും സംഘവും ആക്രമണങ്ങളില്‍ നിന്ന് മാധ്യമശ്രദ്ധ തിരിക്കാനാണ് ഇത്തരം അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് രഹസ്യധാരണ. മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപണ നിഴലിലായ നാരദ, റോസ് വാലി, ശാരദ അഴിമതികള്‍ അന്വേഷിക്കുന്നതില്‍ നിന്നും സിബിഐ പിന്നിലേയ്ക്ക് പോയത് സംശയം ജനിപ്പിക്കുന്നതായും യെച്ചൂരി ചൂണ്ടികാട്ടി.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയവരെ ആക്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സുപ്രീംകോടതിയും രംഗത്ത് എത്തിയിരുന്നു.

ആക്രമണം കാരണം ഇമെയില്‍ മുഖേന നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതിയ്ക്ക് അനുവദിക്കേണ്ടി വന്നു. പതിനാലാം തിയതിയാണ് വോട്ടെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News