നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചു; കുടുക്കിയതാരാണെന്ന് കണ്ടെത്തണം; ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണം നടത്താമെന്ന് സിബിഐ

ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണം നടത്താമെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ട്. നമ്പി നാരായണനെ കുടുക്കിയതാരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സിബിഐ നിലപാട് അറിയിച്ചത്. സിബിഐ നിലപാട് രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കേസ് കൈമാറുന്നത് പരിഗണിക്കാമെന്നും വ്യക്തമാക്കി.

അതേസമയം, നമ്പി നാരായണന് നല്‍കാനുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരുടെ ആസ്തികള്‍ വിറ്റിട്ടായാലും നല്‍കണമെന്നും കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News