
കണ്ണൂര്‍: പള്ളൂരില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ കണ്ണിപ്പൊയില്‍ ബാബു മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിക്കുന്ന വീഡിയോ എന്ന പേരില്‍ വ്യാജപ്രചരണവുമായി സംഘപരിവാര്‍.
മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന്റെ പേരിലാണ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത് എന്ന തരത്തിലാണ് സാമൂഹ്യമാധ്യമങ്ങളില്‍ സംഘപരിവാറിന്റെ ഹീനമായ പ്രചാരവേല.
ബൈപ്പാസ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മാഹി ഉള്‍പ്പെടുന്ന പുതുച്ചേരിയിലെ സര്‍ക്കാരിനെയും മുഖ്യമന്ത്രി വി നാരായണസ്വാമിയെയും ബാബു വിമര്‍ശിക്കുന്ന വീഡിയോ ദൃശ്യമാണ് കേരള മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നു എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.
ആര്‍എസ്എസ് ക്രൂരത മറച്ചുവക്കാനും അതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനുമേല്‍ കെട്ടിവെയ്ക്കാനുമുള്ള ഗൂഢശ്രമത്തില്‍ ചില കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകരും പങ്കുകൊള്ളുന്നു.
ആ വീഡിയോയുടെ സത്യാവസ്ഥ ഇതാണ്:
മാഹി ബൈപ്പാസുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നേടിയെടുക്കാനുള്ള സമരത്തില്‍ നാടിനെയാകെ നയിച്ചയാളാണ് കൊല്ലപ്പെട്ട ബാബു.
ആ സമരത്തിന്റെ ഭാഗമായി പുതുച്ചേരി സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെ ബാബു സംസാരിക്കുന്നതാണ് വീഡിയോ. പ്രചരിപ്പിക്കുന്ന വീഡിയോയില്‍ മുഖ്യമന്ത്രിയുടെ പേരു പരാമര്‍ശിക്കുന്നില്ല എന്നു കണ്ട് ഇതിനെ സിപിഐ എമ്മിനെതിരെ ഉപയോഗിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്.
ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റിയുടെ നേതാവെന്ന നിലയില്‍ ബാബു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പികെ കൃഷ്ണദാസില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രവും കുപ്രചരണത്തിനായി ആര്‍എസ്എസ് ഉപയോഗപ്പെടുത്തുന്നു. ബാബു ബിജെപിയുമായി അടുത്തിരുന്നു എന്ന വിചിത്രവാദമാണ് ആര്‍എസ്എസ് ഉയര്‍ത്തുന്നത്.
സാമൂഹ്യമാധ്യമങ്ങളിലെ ബിജെപി ഐടി സെല്ലിന്റെ വിപുലമായ സംവിധാനങ്ങളുപയോഗിച്ച് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഈ കള്ള പ്രചരണങ്ങളിലൂടെ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ഗൂഢനീക്കമാണ് സംഘപരിവാര്‍ നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here