യാചക വേഷത്തില്‍ ലക്ഷക്കണക്കിന് ക്രിമിനലുകള്‍ കേരളത്തിലേക്കെന്നത് വ്യാജ വാര്‍ത്ത; സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു; മുന്നറിയിപ്പ് നല്‍കി പൊലീസ്

കൊല്ലം:  സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.  ഈസ്റ്റ് പോലീസിന്റെ പേരില്‍ റംസാന്‍ കാലയളവില്‍ സംസ്ഥാനത്ത് മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് യാചകവേഷത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ എത്തുമെന്നും, ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന വ്യാജവാര്‍ത്തകളാണ് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള  ഒരു നിര്‍ദ്ദേശവും കൊല്ലം ഈസ്റ്റ് പോലീസ് നല്കിയിട്ടില്ലെന്നും വ്യാജ പോസ്റ്റ് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതനുസരിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here