ലീഗ് നേതാവിനെതിരെ ലൈംഗിക ആരോപണവുമായി വീട്ടമ്മ; രാത്രി വീട്ടില്‍ കയറി പീഡിപ്പിച്ചു; സംഭവത്തോടെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും യുവതി

തിരുവനന്തപുരം: സമസ്ത നേതാവും മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പിഎ ജബ്ബാറിനെതിരെ ലൈംഗിക ആരോപണവുമായി വീട്ടമ്മ.

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി വനിതാ കമീഷനില്‍ നല്‍കിയ പരാതി. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. അന്ന് ഇടി മുഹമ്മദ് ബഷീര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പരാജയപ്പെട്ടതോടെയാണ് സ്ത്രീ ഇപ്പോള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.

അന്നത്തെ ഒത്തുതീര്‍പ്പിലെ വ്യവസ്ഥകള്‍ പാലിക്കാതെ വന്നതോടെയാണ് വീട്ടമ്മ പരാതിയുമായി മുന്നോട്ടുവന്നത്. യുവതിയെ ജബ്ബാര്‍ വിവാഹം കഴിക്കാമെന്നായിരുന്നു ഒത്തുതീര്‍പ്പിലെ പ്രധാന വ്യവസ്ഥ. ഇതാണ് പാലിക്കാതെ വന്നത്.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് യുവതിയുടെ തീരുമാനമെന്നും ജബ്ബാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News