ഹിന്ദുവിന്‍റെ പേര് വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നു; ജാതീയമായ ഭിന്നിപ്പ് കൊണ്ടുവന്ന് ജനങ്ങളുടെ ഐക്യം തകർക്കാന്‍ ശ്രമിക്കുന്നവരെ ഒന്നിച്ച് നിന്ന് നേരിടണമെന്നും മുഖ്യമന്ത്രി പിണറായി

ഹിന്ദുവിന്‍റെ പേര് വലിയ തോതിൽ ഇന്നത്തെ കാലത്ത് ദുരുപയോഗം ചെയ്യപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയമായ ഭിന്നിപ്പ് കൊണ്ടുവന്ന് ജനങ്ങളുടെ ഐക്യം തകർക്കാൻ ചിലർ ശ്രമിക്കുന്നു.

ഇത്തരം ദുരുദ്ദേശകാരെ ഒന്നിച്ചു നിന്ന് നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഹിന്ദു പാർലമെന്‍റ് ജനസഭയുടെ ജാതിയതയ്ക്കും വർഗീയതയ്ക്കുമെതിരെയെന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here