വരാപ്പുഴ കസ്റ്റഡി മരണം; മുൻ റൂറൽ എസ്‌പി എ വി ജോർജ്ജിനെ എറണാകുളത്തേക്ക് വിളിച്ച്‌ വരുത്തി ചോദ്യം ചെയ്തു

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻ റൂറൽ എസ്‌.പി. എ.വി. ജോർജ്ജിനെ ചോദ്യം ചെയ്തു. ശ്രീജിത്തിന്റെ കസ്റ്റഡി മറണത്തിൽ ആരോപണം ഉയർന്ന സാഹചര്യത്തിലാണു എ.വി. ജോർജ്ജിനെ ചോദ്യം ചെയ്തത്‌.

ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എ.വി. ജോർജ്ജിനെ എറണാകുളത്തേക്ക് വിളിച്ച്‌ വരുത്തിയാണ് ചോദ്യം ചെയ്തത്‌. ഉച്ചക്ക്‌ 3 മണിയോടെയാണു എ.വി. ജോർജ്ജിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്‌. ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു എ.വി. ജോർജ്ജിനെ വിളിച്ച്‌ വരുത്തി ചോദ്യം ചെയ്തത്‌.

വരാപ്പുഴ പൊലീസ്‌ സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ മുൻ റൂറൽ എസ്‌.പി. എ.വി. ജോർജ്ജിന് പങ്ക്‌ ഉള്ളതായി ആരോപണമുയർന്ന സാഹചര്യത്തിലാണു എ.വി. ജോർജ്ജിനെ ചോദ്യം ചെയ്തത്‌. മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ എ.വി. ജോർജ്ജിനെ വിട്ടയച്ചു.

റൂറൽ എസ്‌.പി. ആയിരുന്ന സമയത്ത്‌ എ.വി. ജോർജ്ജ്‌ നിയമ വിരുദ്ദമായി ആർ.ടി.എഫ്‌നു രൂപം നൽകിയിരുന്നു. വരാപ്പുഴയിലല്ലാതെ മേറ്റ്വിടെയെങ്കിലും റൂറൽ ഫോഴ്സിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും വ്യാജ മൊഴി രേഖപ്പെടുത്തിയതിൽ എ.വി. ജോർജ്ജിനു പങ്ക്‌ ഉണ്ടോ എന്നുമാണു അന്വേഷണ സംഘം പ്രധാനമായും അന്വേഷിച്ചത്‌. ആവശ്യമെങ്കിൽ ഇനിയും എ.വി.ജോർജ്ജിനെ ചോദ്യം ചെയ്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News