ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ യാത്രാ ടിക്കറ്റ് ബുക്കിംഗ് സേവനദാതാക്കളായ “redbus” ലൂടെ മെയ് 21 മുതൽ കെഎസ്ആർടിസി ടിക്കറ്റുകളും ലഭ്യമാകുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന കെഎസ്ആർടിസിയുടെ സേവനംകൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്ങുകൾ “redbus” സേവനം ഇതിനകം തന്നെ ഉപയോഗപ്പെടുത്തിവരുന്നുണ്ട്.
http://www.ksrtconline.com എന്ന വെബ്സൈറ്റിലൂടെ നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന മുഴുവൻ സേവനങ്ങൾക്ക് പുറമെ’red bus’ മായി കരാറിലേർപ്പെടുന്നതു വഴി ‘make my trip’, ‘goibibo’ സൈറ്റുകൾ വഴിയും ഇനി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുവാൻ കഴിയും.
Get real time update about this post categories directly on your device, subscribe now.