കൊച്ചി നഗരമധ്യത്തില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

കൊച്ചി നഗരമധ്യത്തില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിനി സുമയ്യയാണ് മരിച്ചത്.ഭര്‍ത്താവ് സജീറിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം.

സജീറും സുമയ്യയും തമ്മില്‍ റോഡരികില്‍ സംസാരിച്ചുനില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.ഇതിനിടയിലാണ് യുവതിക്ക് കുത്തേറ്റത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സുമയ്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വയറിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശത്തിന് തൊട്ടുതാഴെയാണ് കുത്തേറ്റത്. സുമയ്യയും ഭർത്താവ് സജീറും അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പരസ്പരം അകന്ന് ജീവിക്കുകയായിരുന്നു.

കൊച്ചിയിലെ ഹോസ്റ്റലില്‍ വാര്‍ഡനായി ജോലിനോക്കി വരികയായിരുന്ന സുമയ്യ ഇവിടെത്തന്നെയാണ് താമസിച്ചിരുന്നത്.ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.

സുമയ്യയെ അന്വേഷിച്ച് ഹോസ്റ്റലിലെത്തിയ സജീർ ഭാര്യയുമായി വഴക്കിടുകയും കയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് കുത്തുകയുമായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് സജീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News