മാഹി കൊലപാതക കേസ് അന്വേഷണം; പുതുച്ചേരി പൊലീസും കേരള പൊലീസും സഹകരിക്കും

മാഹി കൊലപാതക കേസ് അന്വേഷണത്തിൽ പരസ്പര സഹകരണത്തിന് പുതുച്ചേരി പോലീസും കേരള പോലീസും തമ്മിൽ ധാരണ.പുതുച്ചേരി ഡി ജി പി സുനിൽ കുമാർ ഗൗതവും കേരള ഡി ജി പി ലോക്നാഥ് ബഹറയും തലശ്ശേരിയിൽ കൂടിക്കാഴ്ച നടത്തി.

പള്ളൂരിലെ സി പി ഐ എം നേതാവ് കണ്ണിപൊയിൽ ബാബുവിന്റെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി ഡി ജി പി വ്യക്തമാക്കി.

തലശ്ശേരി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിലാണ് കേരള ഡി ജി പി ലോക്നാഥ് ബഹറയും പുതുച്ചേരി ഡി ജി പി സുനിൽ കുമാർ ഗൗതവും കൂടിക്കാഴ്ച നടത്തിയത്.കണ്ണൂർ റേഞ്ച് ഐ ജി ജില്ലാ പോലീസ് മേധാവി ശിവ് വിക്രം പുതുച്ചേരി സീനിയർ സുപ്രണ്ട് ഓഫ് പോലീസ് അപൂർവ ഗുപ്ത എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

പള്ളൂരിലെ സി പി ഐ എം നേതാവ് ബാബു കണ്ണിപോയിൽ,ന്യൂ മാഹി യിലെ ആർ എസ് എസ് പ്രവർത്തകൻ ഷമേജ് എന്നിവരുടെ കൊലപാതക കേസ് അന്വേഷിക്കുന്നതിൽ പരസ്പര സഹകരണത്തിനാണ് ധാരണയായത്.ശരിയായ പ്രതികളെ ഉടൻ പിടികൂടാൻ പരസ്പര സഹകരണം സഹായിക്കുമെന്ന് ഡി ജി പി ലോക്നാഥ് ബഹറ പറഞ്ഞു.

അതെ സമയം മാഹിയിൽ എത്തിയ പുതുച്ചേരി ഡി ജി പി സുനിൽ കുമാർ ഗൗതവും എസ് എസ് പി അപൂർവ ഗുപ്തയും സ്ഥിതി ഗതികൾ വിലയിരുത്തി.സി പി ഐ എം നേതാവിന്റെ കൊലപാതക കേസ് സീനിയർ സുപ്രണ്ട് ഓഫ് പോലീസ് അപൂർവ ഗുപ്തയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം ആൻഡർശിക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പുതുച്ചേരി ഡി ജി പി പറഞ്ഞു.

ഡി ജി പി മാരുമായി കൂടിക്കാഴ്ച നടത്തിയ തലശ്ശേരി എം എൽ എ എ എൻ ഷംസീർ മാഹി പോലീസിന്റെ ബി ജെ പി അനുകൂല നിലപാടിലുള്ള പരാതി അറിയിച്ചു. ഇരു ഡി ജി പി മാരു കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News