ആർ എസ് എസ്സിന്റെ തരം താണ പ്രചാരണങ്ങൾ മുസ്‌ലിം ലീഗ് പോലുള്ള സംഘടനകൾ ഏറ്റെടുക്കുന്നത് നിർഭാഗ്യ കരമാണെന്ന് തലശ്ശേരി എം എൽ എ എ എൻ ഷംസീർ പറഞ്ഞു.പള്ളൂരിൽ ആർ എസ് എസുകാർ കൊലപ്പെടുത്തിയ ബാബു കണ്ണിപൊയിലിന്റെ മൃതദേഹത്തിൽ വയ്ക്കാനുള്ള റീത്ത് കൈമാറുന്ന ചിത്രം സെൽഫി എന്ന തരത്തിൽ പ്രചരിപ്പിച്ച ആർ എസ് എസ്സിന്റെ നുണ ജനങ്ങൾ തിരിച്ചറിഞ്ഞു എന്നും ഷംസീർ പറഞ്ഞു.
ആർ എസ് എസ്സിന്റെ ഗീബൽസിയൻ തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയും.എല്ലാ കാലവും നുണ പ്രചാരണങ്ങളിലൂടെ ആണ് ആർ എസ് എസ് പ്രവർത്തിക്കുന്നത്. ബാബുവിന്റെ ചേതനയറ്റ ശരീരം പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഏറ്റു വാങ്ങുന്ന സമയത്തുള്ള ഫോട്ടോയാണ് ആർ എസ് എസുകാർ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്.
സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ,കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ തുടങ്ങിയ നേതാക്കൾ ബാബുവിന് അന്ത്യോപചാരം അർപ്പിക്കാൻ നിൽക്കുന്നുണ്ടായിരുന്നു.ബാബുവിന് വയ്ക്കാനുള്ള റീത്ത് അവരുടെ കൈകളിലേക്ക് കൈമാറാനാണ് കൈ ഉയർത്തി പിറകിൽ നിന്നും റീത്ത് വാങ്ങിയത്.
ഈ ദൃശ്യങ്ങളും ഫോട്ടോയും അവിടെ ഉള്ള എല്ലാ മാധ്യമ പ്രവർത്തകരും പകർത്തുകയായും ചെയ്തു.എന്നാൽ ഈ ഫോട്ടോയിൽ എഡിറ്റിംഗ് വരുത്തിയാണ് ഹീനമായ പ്രചാരണ വേല ആർ എസ് എസുകാർ നടത്തിയത്.
ബാബുവിനെ കൊലപ്പെടുത്തിയത് സി പി ഐ എം കാർ തന്നെയാണ് എന്നും സമൂഹ മാധ്യമങ്ങൾക്ക് വഴി ആർ എസ് എസുകാർ പ്രചരിപ്പിച്ചു.ആർ എസ് എസ്സിന്റെ ഇത്തരം വില കുറഞ്ഞ പ്രചാരണങ്ങൾ മുസ്ലീം ലീഗ് പോലുള്ള സംഘടനകൾ ഏറ്റെടുക്കുന്നത് ദൗർഭാഗ്യകരം ആണെന്നും എ എൻ ഷംസീർ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.