പ്രിയസഹോദരിയുടെ ഓർമ്മകള്‍ തങ്ങിനിൽക്കുന്ന കേരളത്തിലേക്ക് തിരികെ വരും; ഇലിസ് നാട്ടിലേക്ക് മടങ്ങുന്നു

പ്രിയ സഹോദരിയില്ലാതെ ഇലിസ് നാട്ടിലേക്ക് മടങ്ങുന്നു. ക‍ഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും എറണാകുളത്തെത്തിയ ഇലിസ് ഇന്ന് സ്വന്തം നാടായ ലാത്വിയയിലേക്ക് തിരിക്കും. തന്‍റെ പ്രിയസഹോദരിയുടെ ഓർമ്മകള്‍ തങ്ങിനിൽക്കുന്ന കേരളത്തിലേക്ക് തിരിച്ചുവരുമെന്ന വാക്ക് നൽകിയാണ് ഇലിസ് മടങ്ങുന്നത്.

സഹോദരിയ നഷ്ടപ്പെട്ട ഇലിസിന്‍റെ വാക്കുകളിൽ ഇപ്പോ‍ഴും കേരളത്തോടുള്ള സ്നേഹം നിറഞ്ഞുനിൽക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ് സഹോദരിയുടെ മാനസിക നില വീണ്ടെടുക്കാനും യോഗ പരിശീലനത്തിനുമായി കേരളത്തിലെത്തിയ ഇലിസ് ജന്മനാട്ടിലേക്ക് തിരിച്ച് പോകുമ്പോള്‍ കൂട്ടായു‍‍ള്ളത് പ്രിയ സഹോദരിയുടെ മധുരമായ ഒാർമ്മയും ചിതാഭസ്മവും മാത്രം.

കേരളമാകെ തലകുനിച്ച സംഭവമായിരുന്നു ഇലിസിന്‍റെ സഹോദരിയ്ക്ക് സംഭവിച്ച ദുരന്തം. പക്ഷേ അതിനോട് സംസ്ഥാന സര്‍ക്കാരും മലയാളികളും കാണിച്ച സമീപനം ഇലിസിന് എന്നും കേരളത്തെ പ്രിയപ്പെട്ടതാക്കുന്നു. ഇലിസ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് തന്നെ സഹോദരിയുടെ കൊലപാതകികളെ പൊലസ് കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ചു. ലാത്വിയയിലെത്തിയാലും കേസിന്‍റെ സ്ഥിതിഗതികള്‍ അറിയുന്നതിന് കേരള പൊലീസുമായി നിരന്തരം ബന്ധം പുലർത്തുമെന്നും ഇലിസ് പറയുന്നു.

മലയാളികളുടെ മനസ്സിൽ വിദേശികള്‍ക്കിടയിലെ സഹോദര സ്നേഹത്തെക്കുറിച്ചുണ്ടായിരുന്ന തെറ്റായ ധാരണകളെ തിരുത്താന്‍ ഇലിസിന് ക‍ഴിഞ്ഞു. ഇവള്‍ എന്നും മലയാളികളുടെ മനസ്സിൽ നീറുന്ന വിങ്ങലായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News