തിരൂര്‍ വെട്ടം പറവണ്ണയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22), ഉണ്ണ്യാപ്പന്റെ പുരയ്ക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25) എന്നിവരെയാണ് മുസ്ലീം ലീഗിന്റെ ക്രിമിനല്‍ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഒമ്പതരയോടെ എംഇഎസിന് പടിഞ്ഞാറ് വശത്തെ ബീച്ചില്‍വച്ചാണ് അക്രമം. ബീച്ചില്‍ കിടക്കുകയായിരുന്നു സിപിഐ എം പ്രവര്‍ത്തകരെ സംഘടിച്ചെത്തിയ അമ്പതോളം ലീഗുകാര്‍ മാരകായുധങ്ങളുമായെത്തി അക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
ഇതിനിടെ പരിഭ്രാന്തരായ സിപിഐ എം പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും അസ്താറും സൗഫീറും ബീച്ചിലെ മണല്‍ പരപ്പില്‍ വീഴുകയായിരുന്നു. ഇതോടെയാണ് ലീഗുകാര്‍ ഇവരെ ശരീമാസകലം വെട്ടിയത്. ഇരുവരുടെയും കൈകാലുകള്‍ക്ക് മാരകമായി വെട്ടേറ്റിട്ടുണ്ട്. അസ്തറിന്റെ കവിരലുകള്‍ അറ്റുതൂങ്ങിയ നിലയിലാണ്. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.