റമദാന്‍ മാസത്തില്‍ യാചകരുടെ വേഷത്തില്‍ ഉത്തരേന്ത്യന്‍ ക്രിമിനലുകളെത്തുമെന്ന് വ്യാജ സന്ദേശം; ശക്തമായ നടപടിയെന്ന് കൊല്ലം കമ്മീഷണര്‍

കേരള പൊലീസിന്റെ പേരില്‍ വ്യാജ മുന്നറിയിപ്പ് സന്ദേശം പ്രചരിപ്പിക്കുന്നു. റമദാന്‍ മാസത്തില്‍ യാചകരുടെ വേഷത്തില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ക്രിമിനലുകള്‍ കേരളത്തിലെത്തിയെന്നാണ് വ്യാജ സന്ദേശം. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിഐ യുടെ ഓഫീസ് സീലോടുകൂടി പ്രചരിപ്പിക്കുന്ന സന്ദേശത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസമായി നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശമാണിത്. ഉത്തരേന്ത്യയില്‍ നിന്ന് നിരവധി യാചകര്‍ റമദാന്‍ മാസത്തിന് മുന്നോടിയായി കേരളത്തിലെത്തിയിട്ടുണ്ടെന്നും, ഇവര്‍ ക്രമിനലുകളാണ്, മോഷണമാണ് ഉദ്യേശമെന്നുമാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം.

കേരളാ പൊലീസിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡിന് സമാനമായ രീതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് സിഐ യുടെ ഒപ്പും, സീലും ഉള്‍പെടെയാണ് സന്ദേശം. വ്യാജ സന്ദേശത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

വ്യാജ പ്രചാരണത്തിന് പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് നിഗമനം. വ്യാജ സന്ദേശത്തില്‍ തീയതിയും തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News