ഒന്നും മറന്നിട്ടില്ല; യോഗി സര്‍ക്കാരിന്‍റെ പീഡനങ്ങള്‍ തുറന്നുപറഞ്ഞ് ഡോ.കഫീല്‍ഖാന്‍

യോഗി സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കുന്ന ആശുപത്രി സ്വന്തമായി തുടങ്ങുമെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍. ഗൊരഖ്പൂര്‍ ശിശുമരണക്കേസിലൂടെ രാജ്യശ്രദ്ധയിലെത്തിയ ഡോക്ടര്‍ കഫീല്‍ ഖാനാണ് ചില നിര്‍ണായക തീരുമാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

താന്‍ ഗൊരാഖ്പൂരില്‍ തന്നെ ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഓക്‌സിജനും 100ഓളം കിടക്കകളുമുള്ള സ്വന്തമായൊരു ആശുപത്രി ഗൊരാഖ്പൂരില്‍ നിര്‍മ്മിക്കും. ഇങ്ങനെ ഒരുപിടി തീരുമാനങ്ങളാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍ കൈകൊണ്ടിരിക്കുന്നത്.

പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച സംവാദത്തിലാണ് ചില നിര്‍ണായക തീരുമാനങ്ങളും താന്‍ അനുഭവിച്ച വേദനകളും ഡോക്ടര്‍ കഫീല്‍ പങ്കുവെച്ചത്. അവധിയിലായിരുന്നിട്ടും ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തു നിന്നും ഓക്‌സിജന്‍ സിലണ്ടറുകളെത്തിച്ച് മരണസംഖ്യ കുറയ്ക്കാന്‍ ശ്രമിച്ചതിനെ നിങ്ങളാണല്ലോ ആ ഹീറോ കാണാമെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ വാക്കുകളും ഡോക്ടര്‍ മറന്നിട്ടില്ല.

വ്യക്തിപരമായി ചികിത്സാ പിഴവ് സംഭവിച്ചുവെന്നതിന് രേഖാമൂലമുളള തെളിവില്ല. ഈ വിഷയത്തില്‍ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടില്ല ഇതെല്ലാമായിരുന്നു എട്ടുമാസത്തിന് ശേഷം ജാമ്യം നല്‍കിയ കോടതിയുടെ നിരീക്ഷണങ്ങള്‍. ഓരോ സംഭവങ്ങളും ഇപ്പോഴും മുന്നില്‍ കാണുകയാണ് ഒന്നും മറന്നിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.

വീഡിയോ സ്റ്റോറി കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here