ബംഗളൂരു: കർണാടകയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ചിന് പരസ്യപ്രചാരണം സമാപിക്കുന്നതോടെ തുടർന്നുള്ള മണി ക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്റെ സമയാണ്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണലും നടക്കും.
സംസ്ഥാനത്താകെ 4.96 കോടി വോട്ടർമാരാണുള്ളത്. ഇവർക്കായി 56,600 പോളിംഗ് കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി സംസ്ഥാനത്തെ ഒരു ലക്ഷം പോലീസുകാർക്കുപുറമെ 50,000 അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നട ക്കുന്നത്.
ശനിയാഴ്ച രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. ബിജെപി സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ബംഗളൂരു നഗരത്തിലെ ജയനഗർ മണ്ഡലത്തിൽ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.
ബിജെപിക്കും കോണ്‍ഗ്രസിനും കർണാടകയിലെ വിജയം ഒരുപോലെ അതിപ്രധാനമാണ്. വരാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ അധികാരം നിലനിർത്തുന്നതിനും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുന്നതിനും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കർണാടകയിലെ വിജയം അനിവാര്യമാണ്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കർണാടകയിൽ അധികാരം നിലനിർത്താനായാൽ വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലും ലോക്സഭാതെരഞ്ഞെ ടുപ്പിലും വർധിത ആത്മവിശ്വാസത്തോടെ സമീപിക്കാനാകും.
ഭൂരിഭാഗം പ്രീ-പോൾ സർവേകളും കർണാടകയിൽ തൂക്കുസഭയ്ക്കാണ് സാധ്യതയെന്നും കോണ്‍ഗ്രസ് മുന്നിലെത്തുമെന്നും ജെഡി-എസ് നിർണായക ശക്തിയാകുമെന്നുമാണ് പ്രവചിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതിച്ഛായയിൽ അധികാരം നിലനിർത്താ നാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് അറിയാവുന്ന ബിജെപി ജെഡി-എസുമായി സഖ്യമുണ്ടാക്കി അധികാരത്തി ലേറാമെന്നു പ്രതീക്ഷിക്കുന്നു.
Get real time update about this post categories directly on your device, subscribe now.