‘തിരികെയെത്താം തിരുമുറ്റത്തേക്ക്’; കേരളത്തിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ദൗത്യവുമായി സികെ വിനീതും മാസ്റ്റർ അഭിനന്ദും വീടുകളിലേക്ക്

കേരളത്തിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ദൗത്യവുമായി സൂപ്പർ താരങ്ങൾ കുട്ടികളുടെ വീടുകൾ തേടിയെത്തി.കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന തിരികെ തിരുമുറ്റത്തേക്ക് എന്ന പദ്ധതിയുടെ പ്രചാരകരായാണ് ഫുട്ബോൾ താരം സി കെ വിനീതും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ മാസ്റ്റർ അഭിനന്ദും എത്തിയത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മാതൃക പദ്ധതിയായ തിരികെ തിരുമുറ്റത്തേക്ക് എന്ന പ്രചാരണത്തിലാണ് ഫുട്ബോൾ താരം സി കെ വിനീതും മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച മാസ്റ്റർ അഭിനന്ദും പങ്കാളികളായത്.

അഴീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ വീടുകളിൽ നാട്ടുകാർക്കും ജില്ലാ പഞ്ചായത്ത് അധികൃതർക്കും ഒപ്പം താരങ്ങൾ കയറി ഇറങ്ങി സ്കൂളിലേക്ക് കുട്ടികളെ ക്ഷണിച്ചു.ചില വീടുകളിൽ സി കെ വിനീതും വീട്ടുകാരും ചേർന്ന് പന്ത് തട്ടി.പൊതു വിദ്യാലയങ്ങളിളെ പഠനമാണ് ഉയരങ്ങൾ കീഴടക്കാൻ ഊർജം പകർന്നതെന്ന് സി കെ വിനീതും മാസ്റ്റർ അഭിനന്ദും പറഞ്ഞു.

സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കാനുള്ള തിരികെയെത്താം തിരു മുറ്റത്തേക്ക് എന്ന പദ്ധതി വൻ വിജയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വ്യക്തമാക്കി. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ സിനിമ കായിക താരങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചു ജന പങ്കാളിത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel