സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലേയ്ക്ക് തിരിച്ചുപോക്ക്; കുട്ടികളെ പിടിച്ചുനിര്‍ത്താനാകാതെ സി ബി എസ് സി സ്കൂളുകള്‍

സ്ക്കൂള്‍ പ്രവേശനം ആരംഭിക്കാനിരിക്കെ രക്ഷിതാക്കളെല്ലാം നല്ലസ്ക്കൂളുകള്‍ തേടിയുളള നെട്ടോട്ടത്തിലാണ്.പതിവിന്
വിപരീതമായി ഇത്തവണ നെഞ്ചിടിക്കുന്നത് സ്വകാര്യ സ്വാശ്രയ
സ്ക്കൂളുകള്‍ക്കാണ്.തിരുവനന്തപുരത്തെ പ്രശസ്തമായ
ഒരു സി ബി എസ് സി സ്ക്കൂളില്‍ നിന്ന് ഈ മാസം
ടി സി വാങ്ങിയത് പതിനഞ്ച് കുട്ടികള്‍.വിദ്യാലയത്തിലെ
പ്രിന്‍സിപ്പാളിന്‍റെ വിശദീകരണം ഇങ്ങനെ

” ഒന്നാം ക്ളാസിലും അഞ്ചാം ക്ലാസിലും പ്രവേശനത്തിനായി
വലിയ തിരക്കാണ് ഞങ്ങള്‍ നേരിടുന്നത്.എന്നാല്‍ മുതിര്‍ന്ന
ക്ലാസിലെ കുട്ടികളാണ് സര്‍ക്കാര്‍ സ്ക്കൂളുകള്‍ തേടി പോവുന്നത്.
എന്‍ട്രസ് പരീക്ഷകളില്‍ വിജയിക്കാന്‍ സര്‍ക്കാര്‍ സിലബസ്സാണ്
നല്ലതെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് കാരണം”

ക‍ഴിഞ്ഞ വര്‍ഷം 1,45,000 വിദ്യാര്‍ത്ഥികള്‍ സി ബി എസ് സി
വിദ്യാലയങ്ങള്‍ ഉപേക്ഷിച്ച് പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നിരുന്നു.
ഇത്തവണ ഇവരുടെ എണ്ണം മൂന്ന് ലക്ഷം കവിയുമെന്നാണ്
വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക് കൂട്ടല്‍.

ഇംഗ്ലീഷ് സംസാരിപ്പിച്ച് ഹലോ ഇംഗ്ലീഷ്

സര്‍ക്കാര്‍ സ്ക്കൂളുകളില്‍ പഠിച്ചാല്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ്
ഭാഷാ പ്രാവീണ്യം ഉണ്ടാവില്ലെന്ന ആശങ്കയാണ് ഒരു വിഭാഗം
രക്ഷിതാക്കളെ സര്‍ക്കാര്‍ -എയ്ഡഡ് സ്ക്കൂളുകളില്‍ നിന്ന്
അകറ്റിയിരുന്നത്.എന്നാല്‍ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം
മെച്ചപ്പെടുത്തുന്നതിനായി സര്‍വ്വശിക്ഷാ അഭിയാന്‍ അഭിയാന്‍
ആരംഭിച്ച പദ്ധതിയാണ് “ഹലോ ഇംഗ്ലീഷ്”.പരീക്ഷണാടിസ്ഥാനത്തില്‍
കേരളത്തിലെ ഏതാനും വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയിരുന്ന
പദ്ധതി വന്‍ വിജയമായിരുന്നു.പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ
തികച്ചും ശാസ്ത്രീയമായാണ് കുട്ടികളെ ഇംഗ്ളീഷ് അഭ്യസിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനം
നല്കിയിരുന്നു. പദ്ധതി നടപ്പിലാക്കിയ വിദ്യാലയങ്ങളിലെ
കുട്ടികള്‍ ഇംഗ്ളീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളേക്കാള്‍
അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതായി
കണ്ടെത്തിയിരുന്നു.പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുകയാണ്.

തിരുവനന്തപുരം സ്വദേശിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ
പി അനില്‍ കുമാര്‍ ആറാംക്ളാസില്‍ മകനെ സ്വകാര്യ
സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി ബി എസ് ഇ സ്ക്കൂളില്‍ നിന്ന്
സര്‍ക്കാര്‍ സ്ക്കൂളിലേയ്ക്ക് മാറ്റാനുളള തീരുമാനത്തിലാണ്.
സി ബി എസ് ഇ സ്ക്കൂളില്‍ പഠിച്ചാല്‍ ഇംഗ്ലീഷ് മെച്ചപ്പെടുമെന്ന
കാരണത്താലാണ് അനില്‍കുമാര്‍ മകനെ സി ബി എസ് ഇ സ്ക്കൂളില്‍
ചേര്‍ത്തിരുന്നത്

“അശാസ്ത്രീയമായ രീതിയിലാണ് ഇംഗ്ളീഷ് പഠിപ്പിക്കുന്നത്.
മാത്രപമല്ല, കുട്ടികളുടെ സര്‍ഗ്ഗാത്മക ക‍ഴിവുകള്‍ പരിപോഷിപ്പിക്കാനായുളള
അവസരങ്ങളൊന്നും ഇത്തരം വിദ്യാലയങ്ങളാണ്.ചടങ്ങിന്
നടക്കുന്ന പലമേളകളും പണക്കാരുടെ മാത്രം അവസരങ്ങളായി മാറുന്നു”

ഇംഗ്ലീഷിനൊപ്പം തന്നെ ഹിന്ദി ഭാഷ സംസാരിക്കാനുളള പ്രായോഗിക
പരിശീലനവും പ്രധാനമാണ്.ഈ ലക്ഷ്യത്തോടെ പലവിദ്യാലയങ്ങളിലും
“അച്ചി ഹിന്ദി” എന്ന പേരിലുളള പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

ആദ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനം

2019 മാര്‍ച്ച് 31ന് മുമ്പ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍
വിദ്യാഭ്യാസ സംസ്ഥാനമായി മാറ്റുക എന്നതാണ് കേരളത്തിന്‍റെ ലക്ഷ്യം.
ഇതിനായി രണ്ടായിരം കോടി രൂപയാണ് ഇതിനകം വിദ്യാഭ്യാസ
മേഖലയില്‍ നിക്ഷേപിച്ചത്..ഓരോ നിയമസഭാമണ്ധലങ്ങളിലും
ഓരോ സ്ക്കൂളുകള്‍ അന്താരാഷ്ട്ര നിലവാരമുളള സ്ക്കൂളുകളായി മാറുകയാണ്.
.എല്‍ പി,യു പു സ്ക്കൂളുകള്‍ ,ടി ടി െഎകള്‍,ഡയറ്റ്,ഡി പി െഎ ,
ഡി ഡി ഇ,ഡി ഇ ഒ, എ ഇ ഒ എന്നുതുടങ്ങി വിദ്യാഭ്യാസ
മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഉടന്‍
ഹൈടെക്കാവും.ലാപ്പ്ടോപ്പ്,െഎ ടി പോസ്റ്റര്‍,പവര്‍ പോയന്‍റെ്
പ്രസന്‍റേഷന്‍,ഡിജിറ്റല്‍ മാഗസിനുകള്‍,ഡിജീറ്റല്‍ പെയ്ന്‍റിഗ്,വെബ്
പേജ് എന്നിങ്ങനെയുളള ആധുനിക വിവര സാങ്കേതിക
സംവിധാനങ്ങളെല്ലാം കുട്ടികളുടെ വിരല്‍ തുമ്പിലാകും.
തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ധലത്തിലെ നന്തിക്കര
മോഡല്‍ സ്ക്കൂളില്‍ കമ്പ്യൂട്ടര്‍ കേടായാല്‍ നന്നാക്കാനറിയുന്ന
“കുട്ടിക്കൂട്ടങ്ങള്‍” ഉണ്ട്.കേരളത്തിലെ ആദ്യത്തെ ഹൈടെക്ക്
സ്ക്കൂളായി മാറിയ നന്തിക്കര ഗവ.സ്ക്കൂളില്‍ പുതിയതായി
ചേര്‍ന്നത് 220 കുട്ടികള്‍.സമീപത്തെ പല സ്വാശ്രയ സി ബി എസ് സി
സ്ക്കൂളുകളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്

ഒരു അമ്മയുടെ കണ്ണീര്‍

തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു സ്വകാര്യ സ്വാശ്രയ
സി ബി എസ് ഇ സ്ക്കൂളിലെ ഒരു വിദ്യാര്‍ത്ഥിക്കുണ്ടായ
അനുഭവം എല്ലാവരും അറിയണം.കുട്ടി പഠിക്കാന്‍ അത്ര
മോശം അല്ല.എന്നാല്‍ വളരെ മോശമാണെന്ന് സ്ക്കൂള്‍
അധികൃതര്‍ മുന്‍ കൂട്ടി വിധിയെ‍ഴുതി.അമ്മയെ നിരന്തരം
സ്ക്കൂളിലേയ്ക്ക് വിളിപ്പിച്ച് കുട്ടിയെ സ്ക്കൂളില്‍ നിന്ന്
പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്കി.അമ്മ ജോലി
ഉപേക്ഷിച്ച് മകനെ പഠിപ്പിക്കാനായി ഇരുന്നു.മകന്‍
പരീക്ഷകളിലൊന്നും തോല്കുന്നില്ല.ചില വിഷയങ്ങളില്‍
നല്ല മാര്‍ക്കുമുണ്ട്.ഒരു ദിവസം അമ്മയെ വീണ്ടും
സ്കൂളിലേയ്ക്ക് വിളിപ്പിച്ചു. പ്രിന്‍സിപ്പാള്‍ പറഞ്ഞതിങ്ങനെ;

” നിങ്ങളുടെ മകന്‍ പത്താം ക്ലാസില്‍ തോല്കാനുളള
സാധ്യതയുണ്ട്.എല്ലാവര്‍ഷവും 100% വിജയം നേടുന്ന
സ്ഥാപനമാണിത്.അവന്‍ തോറ്റാല്‍ സ്ഥാപനത്തിനുതന്നെ
അപമാനമാകും.റിസ്ക്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.
മകന്‍റെ ടി സി തരാം.മറ്റെവിടെയെങ്കിലും ചേര്‍ക്കുക”

ഈ വിദ്യാര്‍ത്ഥി സി ബി എസ് ഇ പത്താംക്ളാസ്
പരീക്ഷയില്‍ തോല്കുന്നവനല്ല.സ്പോട്സിലും
കലയിലുമെല്ലാം മികച്ച പ്രകടനം കാ‍ഴ്ച്ചവെയ്ക്കുന്നവന്‍.
ഇവനെ മാത്രമല്ല ഇതുപോലുളള എല്ലാ വിദ്യാര്‍ത്ഥികളേയും
ഇത്തരം വിദ്യാലയങ്ങള്‍ അധോന്മുഖരാക്കിമാറ്റുന്നു.

ഇനി പാലക്കാട് ജില്ലയിലെ വട്ടേനാട് സ്ക്കൂളിലേയ്ക്ക്
പോകാം.561 കുട്ടികളാണ് ഇത്തവണ
എസ് എസ് എല്‍ സി പരീക്ഷയെ‍ഴുതിയത്.വിജയ
ശതമാനം 96.26% .എ പള്സ് നേടിയത് 22 വിദ്യാര്‍ത്ഥികള്‍
ഇവിടെ പഠനത്തില്‍ പിറകില്‍ നില്കുന്ന
കുട്ടികളെ പ്രത്യേകമായി കണ്ടെത്തും.ആ കുട്ടികള്‍ക്ക്
അധ്യാപകര്‍ പ്രത്യേക പരീശീലനം നല്കും.കുട്ടികളുടെ
വീട്ടില്‍ പോയി പഠിപ്പിച്ച സംഭവങ്ങള്‍ വരെയുണ്ട്.
ഏതു വിധേനയും കുട്ടികളെ ജയിപ്പിക്കുക എന്നത്
അധ്യാപകരുടെ ഉത്തരവാദിത്തമാണ്.

വന്‍ കോ‍ഴകൊടുത്ത് മക്കളെ സ്വകാര്യ സ്വാശ്രയ
സ്ക്കൂളുകളിലേയ്ക്ക് അയക്കുന്നവര്‍ നാലുപാടും
നോക്കുക.നെല്ലും പതിരും തിരിച്ചറിയുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News