പിണറായി സർക്കാരിന്‍റെ നോക്കുകൂലി നിരോധന ഉത്തരവ് വികസനത്തിന്‍റെ സൂര്യോദയത്തിന് കാരണമാകുമെന്ന് കെഎം മാണി

നോക്കുകൂലി നിരോധനം വികസനത്തിന്റെ സൂര്യോദയമെന്ന് കെ എം മാണി. കേരളാ കോൺഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയിലെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നോക്കുകൂലിക്കെതിരെ സമൂഹത്തിൽ രൂപപ്പെട്ടുവരുന്ന കടുത്ത പ്രതിഷേധമാണ് മുഖ്യമന്ത്രിയെ നോക്കുകൂലി നിരോധനത്തിലേക്ക് എത്തിച്ചത്. പിണറായി പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോഴും നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നതും കെ എം മാണി ലേഖനത്തിൽ എടുത്തു പറയുന്നു.

പിണറായി സർക്കാരിന്റെ നോക്കുകൂലി നിരോധന ഉത്തരവ് സംസ്ഥാനത്ത് സ്വസ്ഥതയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും സൂര്യോദയത്തിനും കാരണമാകുമെന്നും കെ.എം മാണി വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News