മലേഷ്യയുടെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് മഹാതീര്‍ മുഹമ്മദ് മലേഷ്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ആറു പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിനാണ് ഇതോടെ അവസാനം ഉണ്ടായിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുന്നതോടെ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഭരണാധികാരിയെന്ന വിശേഷണം 92 വയസ്സുള്ള മഹാതീറിന് സ്വന്തമാകും.
മലേഷ്യയില്‍ ഗവണ്‍മെന്റ് ഫണ്ട് തട്ടി വന്‍ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന പ്രധാനമന്ത്രി നജീബ് റസാക്കിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് മലായ് നാഷണല്‍ ഓര്‍ഗനൈസേഷന്‍ പൊതുതിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. 1957ല്‍ മലേഷ്യക്ക് സ്വാതന്ത്ര്യം നേടിയശേഷം ഇതാദ്യമായാണ് അധികാരകൈമാറ്റം ഉണ്ടായിരിക്കുന്നത്.
222 അംഗ പാര്‍ലമെന്റ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഹാതീര്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷകക്ഷികള്‍ക്ക് പാര്‍ലമെന്റില്‍ 112 സീറ്റുകള്‍ നേടുവാന്‍ സാധിച്ചു. യുണൈറ്റഡ് മലായ് നാഷണല്‍ ഓര്‍ഗനൈസേഷന് 70 സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു.
Get real time update about this post categories directly on your device, subscribe now.