കേരളത്തിലെ സമാധാനം തകര്‍ക്കുന്നത് ആര്‍എസ്എസാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാഹിയില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത് കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
പുതുച്ചേരി പൊലീസിന്‍റെ തണലിലാണ് ആര്‍എസ്എസുകാരുടെ വിളയാട്ടം. പുതുച്ചേരി മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ബാബു പലതവണ ആവര്‍ത്തിച്ചിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ പുതുച്ചേരി പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. സമാധാനയോഗങ്ങളിലെ തീരുമാനങ്ങള്‍ ബിജെപിയും ആര്‍എസ്എസുമാണ് ലംഘിക്കുന്നതെന്നും ഇത് എന്തിനുവേണ്ടിയാണെന്നും കൊല്ലപ്പെട്ട ബാബുവിന്‍റെ വീട് സന്ദര്‍ശിച്ചശേഷം അദ്ദേഹം കണ്ണൂരില്‍ ചോദിച്ചു.
കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ മാഹി സര്‍ക്കിളിനെ ഉള്‍പ്പെടെ സ്ഥലംമാറ്റി പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്നും കോടിയേരി ആവശ്യപ്പട്ടു. മാഹിയിലെ സിപിഐഎം വളര്‍ച്ച ആര്‍എസ്എസിനെ അലോസരപ്പെടുത്തുന്നുണ്ടെന്നും ഇതാണ് ആക്രമണത്തിന്‍റെ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.