സോനംകപൂറിന്‍റെ വിവാഹവേദിയിലെ കരീനയുടെ തകര്‍പ്പന്‍ ഡാന്‍സ് വൈറലായി

ക‍ഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരറാണി സോനംകപൂറിന്‍റെ വിവാഹം ആഘോഷപൂര്‍വ്വം നടന്നത്. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് സോനത്തിനെ മിന്നുകെട്ടി സ്വന്തമാക്കിയത്.

സോനത്തിന്‍റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയിൽവച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.

ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം കൊണ്ടും വിവാഹം ശ്രദ്ധേയമായിരുന്നു. വിവാഹാഘോഷത്തിനിടെ തകര്‍പ്പന്‍ ഡാന്‍സാണ് ബോളിവുഡിലെ താരറാണിമാരിലൊരാളായ കരീന കപൂര്‍ പുറത്തെടുത്തത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനകം വൈറലായിട്ടുണ്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News