വേദിയില്‍ എത്തുമ്പോള്‍ അവളറിഞ്ഞില്ല; ഇത് തന്‍റെ ജീവിതത്തിലെ അവസാന ദിനമാണെന്ന്; സംഭവിച്ചത് ഇതാണ്

വേദിയില്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ, നടി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാളിലാണ് സംഭവം. ബംഗാള്‍ കലാരൂപമായ ‘ജത്ര’ അവതരിപ്പിക്കുന്നതിനിടെ കാളിദാസി മൊണ്ഡല്‍ എന്ന നടിയാണ് മരിച്ചത്. പാമ്പിനെ പിടിച്ചുകൊണ്ടുള്ളതായിരുന്നു നൃത്തം.

പരിപാടി അവതരിപ്പിക്കുന്നതിനിടെ കൈയില്‍ പിടിച്ചിരുന്ന പാമ്പ് കാളിദാസിയെ ആക്രമിച്ചതാണ് അപകടകാരണം. അപകടത്തെ തുടര്‍ന്ന് നടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നടിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് മുമ്പ് പാമ്പിന്റെ വിഷമിറക്കുന്നതിനായി സഹനടി ദുര്‍മന്ത്രവാദം പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News