വരാപ്പുഴയിൽ വാസുദേവന്റെ വീടാക്രമിച്ച സംഭവത്തില്‍ ആയുധങ്ങള്‍ കണ്ടെത്തി

വരാപ്പുഴയിൽ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിച്ച കേസിൽ ആയുധങ്ങൾ കണ്ടെടുത്തു. വടിവാൾ, ഇരുമ്പ് പൈപ്പ് അടക്കമുള്ളവയാണ് കണ്ടെടുത്തത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തവെയാണ് ആയുധങ്ങൾ കണ്ടെടുത്തത്.

അതേ സമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ ഗ്രേഡ് എസ് ഐ ജയാനന്ദൻ ഉൾപ്പടെ നാല് പോലീസുകാരെക്കൂടി പ്രതിചേർത്തു. കഴിഞ്ഞ മാസം 6 നാണ് വാസുദേവന്റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതായി കണ്ടെത്തിയിരുന്നത്.

അന്യായ തടങ്കലിന് കൂട്ടുനിന്നു എന്നതാണ് ഗ്രേഡ് SI ജയാനന്ദൻ മറ്റ് പോലീസുദ്യോഗസ്ഥരായ സന്തോഷ് ബേബി, സുനിൽകുമാർ, ശ്രീരാജ് എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കൂടാതെ ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദിക്കുന്നതിന് സാക്ഷികളായിട്ടും ഇക്കാര്യം ഇവർ മറച്ചുവെച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഇതെ തുടർന്ന് നാലു പേരെക്കൂടി പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം പറവൂർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

കേസിൽ പ്രധാന സാക്ഷികളുൾപ്പടെ 8 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.അതേ സമയം വരാപ്പുഴയിൽ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിച്ച കേസിൽ ആയുധങ്ങൾ , പോലീസ് കണ്ടെടുത്തു.

ആക്രമണത്തിനുപയോഗിച്ച ശേഷം വീടിന് സമീപം ഉപേക്ഷിച്ച ഇരുമ്പു പൈപ്പ്, വടിവാൾ അടക്കമുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.

കേസിൽ കീഴടങ്ങിയ പ്രതികളായ വിപിൻ, ശ്രീജിത്ത്, അജിത്ത് എന്നിവരെ സംഭവസ്ഥലമായ ദേവസ്വം പാടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തവെയാണ് ആയുധങ്ങൾ കണ്ടെടുത്തത്.ഇവരുടെ പോലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News