‘സജി ചെറിയാന് വോട്ടു ചെയ്യണം’; അഭ്യര്‍ത്ഥനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് കെട്ടിവയ്ക്കാന്‍ പണം നല്‍കി വിജയാശംസ നേര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്.

മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എന്‍എസ്എസ് ഭാരവാഹിയുമായ തിരുവന്‍വണ്ടൂരിലെ പൊന്‍മേലി പള്ളത്ത് പികെ ഗോപാലകൃഷ്ണപിള്ളയാണ് ബുധനാഴ്ച രാവിലെ വീട്ടിലെത്തിയപ്പോള്‍ സജി ചെറിയാന് കെട്ടിവയ്ക്കാനുള്ള പണവും വിജയാശംസയും നേര്‍ന്നത്.

‘നാടിന്റെ വികസനത്തിനാണ് വോട്ടെങ്കില്‍ അത് സജി ചെറിയാന് നല്‍കണം. പിസി വിഷ്ണുനാഥ് എംഎല്‍എയായ അഞ്ചു വര്‍ഷം മണ്ഡലത്തില്‍ ഒന്നും നടന്നില്ല. വികസന മുരടിപ്പുമാത്രമായിരുന്നു. അതിന് മാറ്റം വരുത്തിയത് കെ കെ രാമചന്ദ്രന്‍നായരാണ്.

അദ്ദേഹം തുടങ്ങിയ വികസനപദ്ധതികള്‍ മുഴുവന്‍ യാഥാര്‍ഥ്യത്തിലെത്തിച്ച് ചെങ്ങന്നൂരിന്റെ വികസനമോഹങ്ങള്‍ സാധ്യമാക്കാന്‍ മികച്ച സംഘാടകന്‍ കൂടിയായ സജി ചെറിയാന് കഴിയും. ആ ഉത്തമബോധ്യത്തിലാണ് എന്നും കോണ്‍ഗ്രസിനൊപ്പം നിന്ന ഞാന്‍ സജി ചെറിയാന് വോട്ടുചെയ്യാന്‍ തീരുമാനിച്ചത്. വികസനത്തിന് വോട്ടുചെയ്യുന്നവര്‍ സജി ചെറിയാന് വോട്ടുചെയ്യണം’.-ഗോപാലകൃഷ്ണപിള്ള അഭ്യര്‍ഥിച്ചു.

ഭാര്യ പി കമലാക്ഷിയമ്മ മുന്‍ പ്രധാനാധ്യാപികയും എന്‍എസ്എസ് വനിതാസമാജം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ ഭാരവാഹിയുമാണ്.

കമലാക്ഷിയമ്മ മുമ്പ് യുഡിഎഫ് ടിക്കറ്റില്‍ പഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News