വിദേശവനിതയുടെ കൊലപാതകം; പഴുതടച്ച് തെളിവു ശേഖരിച്ച് പൊലീസ്; ഒന്നാം പ്രതിയെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയ കൊന്നകേസില്‍ ഒന്നാം പ്രതി ഉമേഷിനെ പനത്തുറയിലെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഉമേഷിന്റെ വീട്ടില്‍ നിന്ന് കൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. രണ്ടാം പ്രതിയായ ഉദയനെ നാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

ഇന്ന് രാവിലെ പത്തരയോട് കൂടിയാണ് ഒന്നാംപ്രതിയായ ഉമേഷിനെ തിരുവല്ലം വാഴമുട്ടത്തെ വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്.

ഒരുമണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ ഉമേഷിന്റെ വീട്ടില്‍ നിന്ന് കൃത്യം നടത്തിയ ദിവസം ഇയ്യാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. വാര്‍ഡ് കൗണ്‍സിലറുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.

അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്ന് പ്രതി ഉമേഷ് വീട്ടില്‍ നിന്ന് പുറത്തേക്കിറക്കവെ മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ന്ന് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടില്‍ പ്രതിയെ എത്തിച്ചു. യുവതിയുടെ ചെരുപ്പും അടിവസ്ത്രവും കയലില്‍ ഉപേക്ഷിച്ചു എന്ന ഉമേഷ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കായലിലും പരിസരത്തും തെരച്ചില്‍ നടത്തി.

അന്വഷണഉദ്യോഗസ്ഥരായ ഫോര്‍ട്ട് എസി ദിനിലിന്റെയും കന്റോണ്‍മെന്റ് എസി സുരേഷ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

രണ്ടാം പ്രതിയായ ഉദയനെ നാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ മാസം പതിനേഴ് വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പതിനേഴിന് രാവിലെ ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here