ധോണിയുടെ പകരക്കാരനെ കണ്ടെത്തും; സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് പറയുന്നതിങ്ങനെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ  നെടും തൂണാണ് മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റ് കീപ്പറായും, ബാറ്റ്സ്മാനായും, തിളങ്ങുന്ന ഇന്ത്യന്‍ ടീമിന്‍റെ, ക്യാപ്റ്റന്‍ കൂള്‍.

ക്യാപ്റ്റന്‍ കൂളിന് പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ ക‍ഴിയില്ല.  ധോണിയെന്ന വിക്കറ്റ് കീപ്പര്‍ക്ക് പകരമായി ഒരുപിടി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് പറഞ്ഞു.

റിഷഭ് പന്തും സഞ്ജുവും മികച്ച  പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.  ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിക്കറ്റിന് പിന്നില്‍  ഇപ്പോ‍ഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന, ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്തുകയെന്നത് ശ്രമകരമാണെന്നും എം.എസ്.കെ പ്രസാദ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News