വിദേശ വനിതയുടെ കൊലപാതകം: കൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു

കോവളത്ത് വിദേശ വനിതയ കൊന്നകേസിൽ പ്രതികളെ പനത്തുറയിലെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കണ്ടൽക്കാട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഒന്നാം പ്രതി ഉമേഷിന്‍റെ വീട്ടിൽ നിന്ന് കൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു. ഉച്ചയ്ക്ക് ശേഷമാണ് രണ്ടാം പ്രതിയായ ഉദയനെ തെളിവെടുപ്പിനായി പനത്തുറയിൽ കൊണ്ടുവന്നത്.

ഈ മാസം പതിനേ‍ഴ് വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്ന്.പതിനേ‍ഴിന് രാവിലെ ഇവരെ വീണ്ടും കോടതിയിൽഹാജരാക്കും.

ഇന്ന് രാവിലെ പത്തരയോട് കൂടിയാണ് ഒന്നാംപ്രതിയായ ഉമേഷിനെ തിരുവല്ലം വാ‍ഴമുട്ടത്തെ വീട്ടിലെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. ഒരുമണിക്കൂറോളം നീണ്ട തെളിവെടുപ്പിൽ ഉമേഷിന്‍റെ വീട്ടിൽ നിന്ന് കൃത്യം നടത്തിയ ദിവസം ഇയ്യാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തു.

വാർഡ് കൗണ്‍സിലറുടേയും ബന്ധുക്കളുടേയും സാനിദ്ധ്യത്തിലായിരുന്നും വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.അതസമയം കൊലപാതകത്തിൽ പങ്കില്ലെന്ന് പ്രതി ഉമേഷ് വീട്ടിൽ നിന്ന് പുറത്തേക്കിറക്കവെ മാധ്യമങ്ങളോട് പറഞ്ഞു.

തുടർന്ന് വിദേശ വനിതയുടെ മൃദദേഹം കണ്ടെത്തിയ കണ്ടൽക്കാട്ടിൽ പ്രതിയെ എത്തിച്ചു. യുവതിയുടെ ചെരുപ്പും അടിവസ്ത്രവും കരമനയാറ്റിൽ ഉപേക്ഷിച്ചു എന്ന ഉമേഷ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അറ്റിലും പരിസരത്തും തെരച്ചിൽ നടത്തി.

ഉച്ചയ്ക്ക് ശേഷമാണ് രണ്ടാം പ്രതിയെ ഉദയനെ തെളിവെടുപ്പിനായി പനത്തുറയിൽ കൊണ്ടുവനത്.അന്വഷണഉദ്യോഗസ്ഥരായ ഫോർട്ട് എ.സി ദിനിലിന്‍റേയും കന്‍റോണ്‍മെന്‍റ് എ സി സുരേഷ് കുമാറിന്‍റേയും നേതൃത്വത്തിായിരുന്നു തെളിവെടുപ്പ്.

ഈ മാസം പതിനേ‍ഴ് വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്ന്. പതിനേ‍ഴിന് രാവിലെ ഇവരെ വീണ്ടും കോടതിയിൽഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News