പീപ്പിള്‍ ടിവി വാര്‍ത്ത തുണയായി; ഫ്യുജൈറയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കമ്പനി പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കി

തിരുവനന്തപുരം: തട്ടിപ്പിനിരയായി യുഎഇയിലെ ഫ്യുജൈറയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കമ്പനി പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കി. പീപ്പിള്‍ ടിവിയില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നായിരുന്നു കമ്പനി ഇവര്‍ക്ക് പാസ്‌പോര്‍ട്ട് തിരികെ നല്‍കിയത്.

ജോലി തട്ടിപ്പിന് ഇരായായി വിദേശത്ത് കഴിയുന്ന 8 മലയാളികുളുടെ ദുരവസ്ഥ പീപ്പിള്‍ ടിവി പുറത്തുവിട്ടതിന് പിന്നാലെ മണിക്കൂറുകള്‍ക്കകം അര്‍ബാബ് ഇവര്‍ക്ക് പാസ്‌പോര്‍ട്ട് എത്തിച്ചു നല്‍കി.

തുടര്‍ന്ന് നാട്ടിലെത്താനുള്ള എയര്‍ ടിക്കറ്റ് എയര്‍പ്പോര്‍ട്ടില്‍ എത്തിയ ശേഷം നല്‍കാം എന്നാണ് അര്‍ബാബ് പറഞ്ഞിരിക്കുന്നത്. പീപ്പിള്‍ ടിവി വാര്‍ത്തയെ തുടര്‍ന്ന് അന്യനാട്ടില്‍ ദുരിതം മാസങ്ങളായി അനുഭവിച്ച തങ്ങള്‍ക്ക് നാട്ടിലെത്താന്‍ നീതി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇവര്‍ പറഞ്ഞു.

എന്നാല്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയ ശേഷം ടിക്കറ്റ് നല്‍കാം എന്ന അര്‍ബാബിന്റെ വാക്ക് സംശയം ജനിപ്പിക്കുന്നതാണെന്നും ഇവര്‍ പറഞ്ഞു.

ക!ഴിഞ്ഞ ഒക്ടോബര്‍ 11, 16 തിയതികളില്‍ 3 മാസത്തെ വിസിറ്റിംഗ് വിസയിലാണ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തുനിന്നും ഫ്യുജൈറയിലേക്ക് 8 കിളിമാനൂര്‍ സ്വദേശികളെ എത്തിച്ചത്. ഫ്യുജൈറയില്‍ എത്തിയ ശേഷം വിസിറ്റിംഗ് വിസ ജോബ് വിസ ആക്കി മാറ്റാമെന്നും കമ്പനി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കമ്പനി വാഗ്ദാനം പാലിച്ചില്ല.

മാത്രമല്ല, ശമ്പളം ആവശ്യപ്പെട്ട ഇവര്‍ക്ക് ഭക്ഷണമോ കുടിവെള്ളമോ നല്‍കിയില്ല. നല്ലവരായ ഇന്ത്യാക്കാരുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്.

വിസ കാലാവധി അവസാനിച്ചതോടെ ഇവര്‍ക്കിപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അധികൃതരുടെ കൈയ്യില്‍ അകപ്പെട്ടാല്‍ വന്‍ തുക പിഴയായി നല്‍കേണ്ടിവരും. എന്നാല്‍ അര്‍ബാബ് പിഴയായുള്ള തുകയെല്ലാം അടച്ചുവെന്നും നിങ്ങളെ നാട്ടിലേക്ക് കയറ്റിവിടാമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

പക്ഷേ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും അര്‍ബാബ് ഇതുവരെ ഇവരെ കാണിക്കാത്തതും സംശയത്തിന് ആക്കം കൂട്ടുന്നു. എങ്കിലും ഇവര്‍ എയര്‍പ്പോര്‍ട്ടില്‍ പോകുവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ നാട്ടിലേക്ക് തിരിച്ചെത്താം എന്ന പ്രതീഷയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News