‘പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്ന പെണ്ണാണ് ഇന്നത്തെ കാലഘട്ടത്തില്‍’; കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി മുജാഹിദ് ബാലുശ്ശേരി

തിരുവനന്തപുരം: കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി.

സ്ത്രീകള്‍ക്ക് ജോലിയുള്ളതാണ് കുടുംബത്തിന്റെ കാതലായ പ്രശ്‌നമെന്ന് പറയുന്ന മുജാഹിദ് ബാലുശ്ശേരി പെണ്ണ് പൊതുവെ അഹങ്കാരിയാണെന്നും ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് അവിഹിതമുണ്ടെന്നും ആരോപിക്കുന്നു. ‘ആധുനിക പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാമിക പരിഹാരം’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാദ പ്രസംഗം.

പെണ്ണും ആണും ഒരേപോലെ ജോലി ചെയ്യുന്ന വീട്ടില്‍ വൃത്തിയുണ്ടാവില്ല. അവരുടെ അടിവസ്ത്രം വരെ അഴിച്ചിട്ടിട്ടുണ്ടാവും, നാനാഭാഗത്ത്. അത് അലക്കാന്‍ സമയമില്ല, അടക്കിവെക്കാന്‍ സമയമില്ല. ഡൈനിംഗ് ടേബിളില്‍ അഞ്ച്ദിവസം അലക്കാതെയിട്ട മുഴുവന്‍ വൃത്തികേടുമുണ്ടാകും. ഒരു മനുഷ്യന് അതിഥിയായി അങ്ങോട്ട് കയറിച്ചെല്ലാന്‍ പറ്റില്ല.

ടെക്നോപാര്‍ക്ക് ഏറ്റവും വലിയ തെളിവാ, എറണാകുളം ഐടി രംഗം. ടെക്‌നോപാര്‍ക്കില്‍ പുരുഷന്മാരേക്കാള്‍ ശമ്പളം വാങ്ങുന്നത് തങ്ങളാണെന്ന് പെണ്ണുങ്ങള്‍ പറയുന്നു. സ്ത്രീയുടെ മേല്‍ കൈകാര്യ കര്‍തൃത്വം പുരുഷനാണ്, മേല്‍നോട്ടം പുരുഷനാണ്. പെണ്ണിനെയും ആണിനെയും ഒന്നാക്കാന്‍ ശ്രമിച്ചവര്‍ മനുഷ്യത്വത്തിനെതിരാണ്, മനുഷ്യനെപ്പറ്റി പഠിക്കാത്തവരാണ്, രാജ്യദ്രോഹികളാണ്.

പുരുഷനാണ് സ്ത്രീയുടെമേല്‍ സ്വത്ത് കൈകാര്യം ചെയ്യുക. അത് നിലനില്‍ക്കുന്ന കാലം ആ കുടുംബത്തില്‍ സൗഖ്യമുണ്ടാകും. പെണ്ണ് കുടുംബം ഭരിക്കാന്‍ തുടങ്ങിയാലോ? പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവള്‍ക്ക് ശമ്പളം കിട്ടിയാല്‍ വലിയ അഹങ്കാരമാണ്. അവള്‍ക്ക് ജോലി കിട്ടിയാല്‍ അവള്‍ ആണിന്റെ തലയില്‍ചാടും. ആണിന് 35 ലക്ഷം ശമ്പളം കിട്ടിയാലും അവന് വിനയം ഉണ്ടാകും. അത് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസമാ.

പെണ്ണിന് ജോലികൊടുക്കാന്‍ ബദ്ധപ്പെട്ടവരൊക്കെ ഇപ്പോ എന്താ ഉണ്ടായത്? വേറെ സ്ത്രീയുമായിട്ടാ പുരുഷന്റെ ബന്ധം, സ്ത്രീയുടെ ബന്ധം വേറെ പുരുഷനുമായിട്ടും. ദാമ്പത്യത്തില്‍ സ്വസ്ഥത കിട്ടില്ല. നേരെ മറിച്ച് ജോലി കഴിഞ്ഞ് കേറിച്ചെല്ലുമ്പൊ നല്ല മലയാളി പെണ്ണിന്റെ വേഷത്തില്‍, മര്യാദയുള്ള ഡ്രസും ധരിച്ച്, ഗേറ്റില് കാത്തു നില്‍ക്കുന്ന പഴയകാല സങ്കല്‍പ്പമുണ്ടായിരുന്നു പെണ്ണിനെക്കുറിച്ച്.

ജോലി കേറി, വിദ്യാഭ്യാസം ചെയ്ത്, വല്യ വല്യ സ്ഥാപനത്തില്‍ കയറിയപ്പോള്‍ ഉണ്ടായതെന്താ? ഒരുപിടി ദുഖം. പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, എന്ന് പാടാന്‍ കഴിയുമോ? പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്ന പെണ്ണാണ് ഇന്നത്തെ കാലഘട്ടത്തില്‍.-മുജാഹിദ് ബാലുശ്ശേരി പ്രസംഗത്തില്‍ പറയുന്നു.

വ്യാപക പ്രതിഷേധമാണ് മുജാഹിദ് ബാലുശ്ശേരിക്ക് നേരെ ഉയരുന്നത്. നേരത്തെയും ഇത്തരം വിവാദ പ്രസംഗങ്ങള്‍ മുജാഹിദ് ബാലുശ്ശേരി നടത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News