വാരാപ്പു‍ഴ കസ്റ്റഡി കേസ്: എസ്ഐ ദീപക്കിന്‍റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന എസ് ഐ ദീപക് സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് ദീപക് ഹൈക്കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ തനിക്ക് പങ്കില്ലെന്നാണ് ദീപകിന്റെ വാദം .

മരിച്ച ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് തന്നെ മർദ്ദിച്ചവരുടെ പേരുകൾ പറഞ്ഞിട്ടുണ്ടെന്നും അതിൽ താൻ ഉൾപ്പെട്ടിട്ടില്ലന്നും ദീപക് ഹർജിയിൽ ചൂണ്ടിക്കാട്ടിടിയിട്ടുണ്ട് . ദീപക്കിന്റെ ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ എതിർക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News