കെഎം ജോസഫിന്‍റെ നിയമനം: സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരാന്‍ സാധ്യത

സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേര്‍ന്നേക്കും. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജീയം കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും.

കെഎം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യണമെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനോടാവശ്യപ്പെട്ടിരുന്നു.

കെഎം ജോസഫിന്റെ പേര് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്താല്‍ അത് അംഗീകരിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുകയില്ല. മൂന്നര മാസം കഴിഞ്ഞതിനു ശേഷമാണ് ഇന്ദു മല്‍ഹോത്രയുടെ പേര് പരിഗണിച്ചത്.

അതുപോലെ രണ്ടാമതും കൊളീജിയം അയക്കുന്ന ശുപാര്‍ശ വൈകിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. ശുപാര്‍ശയുടെ കാര്യത്തില്‍ കൊളീജിയത്തിന് ഭിന്നാഭിപ്രായമില്ലെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here