ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മാണി ഗ്രൂപ്പിന്‍റെ നിലപാട് ഇന്നറിയാം; സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗം ഉച്ചയ്ക്ക് 2.30ന് കോട്ടയം ഓര്‍ക്കിഡ് റെയിഡന്‍സിയിലാണ് ചേരുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ടയെങ്കിലും പരസ്യപിന്തുണ പ്രഖ്യാപിക്കാതെ മനഃസാക്ഷി വോട്ടിന് സാധ്യത. പരസ്യ പ്രഖ്യാപനത്തിന് നില്‍ക്കാതെ കരുതലോടെ നീങ്ങാനാണ് കേരളാ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എത്രയും വേഗം മുന്നണി പ്രവേശനം സാധ്യമാക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പൊതുവികാരം.

അതിനാല്‍ മുന്നണികള്‍ക്കെന്ന പോലെ കേരളാ കോണ്‍ഗ്രസിനും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.

ഈ സാഹചര്യത്തില്‍ ഏതെങ്കിലും മുന്നണിയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപി ക്കേണ്ടതില്ലെന്ന നിലപാടിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News