ബംഗളൂരു: ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന‌് കൊട്ടിക്കലാശം. 224 അംഗ നിയമസഭയിലേക്ക് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ‌്. ബംഗളൂരു ജയനഗറിൽ ബിജെപി സ്ഥാനാർഥിയുടെ മരണംകാരണം തെരഞ്ഞെടുപ്പ് മാറ്റി.
പണകൊഴുപ്പേകിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പണമൊഴുക്കിന് പുറമെ ഒരുഭാഗത്ത് ബിജെപിയുടെ മതധ്രുവീകരണ പ്രചാരണത്തിനും കോൺഗ്രസിന്റെ പ്രാദേശികവാദത്തിനും സംസ്ഥാനം സാക്ഷിയായി. അവസാന ഘട്ടമായപ്പോൾ വ്യക്തിഗതമായ അധിക്ഷേപങ്ങളിലേക്ക് പ്രചാരണം അധഃപതിച്ചു.
അഴിമതിക്കേസിൽ ജയിലിലായ യെദ്യൂരപ്പയല്ലാതെ മറ്റൊരു നേതാവിനെ ഉയർത്തിക്കാണിക്കാനില്ലാത്തതും ബിജെപിക്ക് തിരിച്ചടിയായി.
വികസനമോ ജനകീയ പ്രശ്നങ്ങളോ ഉയർത്താതെ സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിനെ ആശ്രയിക്കേണ്ടി വന്നു കോൺഗ്രസിന്. നാൽപ്പതോളം സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ നിർണായക ശക്തിയാകാമെന്ന കണക്കുകൂട്ടലിലാണ് ജനതാദൾ സെക്യുലർ. 19 സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്. 15നാണ‌് വോട്ടെണ്ണൽ.

Get real time update about this post categories directly on your device, subscribe now.