കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക ആക്ഷേപം

കര്‍ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക ആക്ഷേപം. പിടികൂടിയെ 10000ത്തോളം ഐഡികാര്‍ഡ് വ്യാജമല്ലെന്ന് പറഞ്ഞ കമ്മീഷന്‍ ഇതേ കേസില്‍ എംഎല്‍എ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസെടുത്താണ് പുതിയ വിവാദം സൃഷ്ടിച്ചത്.

കര്‍ണാടക തെരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ആക്ഷേപം ഉയരുകയാണ്. മെയ്8 കര്‍ണാടകയിലെ രാജരാജേശ്വരി മണ്ഡലത്തില്‍ നിന്നും 1000ത്തോളം വ്യാജ ഐഡികാര്‍ഡ് പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അതേ ദിവസം രാത്രിതന്നെ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചിരുന്നു.

കോണ്‍ഗ്രസിന്‍റെ രാജ രാജേശ്വരി എംഎല്‍എ മുനിരത്നയുടെ സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ നിന്നായിരുന്നു ഐഡികാര്‍ഡുകള്‍ പിടികൂടിയത്. ഇതിനെത്തുടര്‍ന്ന് ബിജെപി കോണ്‍ഗ്രസിനെതിരായി തെരഞ്ഞെടുപ്പ് പ്രചരണത്തിനു വ്യാജ ഐഡി കാര്‍ഡ് പിടികൂടിയ സംഭവം ഉപയോഗിച്ചിരുന്നു.

എന്നാല്‍ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനര്‍ സഞ്ജീവ് കുമാര്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ പിടിച്ചെടുത്ത കാര്‍ഡുകള് വ്യാജമല്ലെന്നു പ്രസ്താവന നടത്തി.

എന്നാല്‍ ഒടുവില്‍ പിടിച്ചെടുത്തത് വ്യാജ കാര്‍ഡുകള്‍ അല്ലെന്ന് കമ്മീഷന്‍ തന്നെ പറഞ്ഞ സംഭവത്തില്‍ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എംഎല്‍എ മുനിരത്ന ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ ദിവസം മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനര്‍ ഒപി റാവത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ ബിജെപി ഐടി സെല്‍ തലവുന്‍ അമിത് മാളവ്യ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി-തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധം വെളിവാക്കുന്ന പുതിയ സംഭവവികാസം അരങ്ങേറിയത്. ബിജെപി നേതാവ് ശ്രീരാമുലു കോ‍ഴ വിവാദത്തില്‍ പെട്ടതിന് പിന്നാലെയാണ് കേസെന്നതും ശ്രദ്ദേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News